‘ട്രാ​ഷ് ഇ’ ​ആ​പ്ലി​ക്കേ​ഷ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന സൈ​ദ്​ സു​ബൈ​ർ

ച​വ​റു​ക​ൾ തി​രി​ച്ച​റി​യും ആ​പ്: കൈ​യ​ടി നേ​ടി മ​ല​യാ​ളി സ്റ്റാ​ർ​ട്ട​പ്​

ദു​ബൈ: മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന രം​ഗ​ത്ത് നൂ​ത​ന ആ​പ്ലി​ക്കേ​ഷ​നു​മാ​യി എ​ക്സ്പാ​ൻ​ഡ് നോ​ർ​ത്തേ​ൺ സ്റ്റാ​റി​ൽ ശ്ര​ദ്ധേ​യ സാ​ന്നി​ധ്യ​മാ​യി മ​ല​യാ​ളി സ്റ്റാ​ർ​ട്ട​പ്. ഖ​ത്ത​റി​ൽ ബി.​ബി.​എ വി​ദ്യാ​ർ​ഥി​യും മ​ല​യാ​ളി​യു​മാ​യ സൈ​ദ്​ സു​ബൈ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ്​ ‘ട്രാ​ഷ് ഇ’ ​എ​ന്ന പേ​രി​ൽ വേ​റി​ട്ട ആ​ശ​യം അ​വ​ത​രി​പ്പി​ച്ച് കൈ​യ​ടി നേ​ടു​ന്ന​ത്. ലോ​ക​ത്തെ ഏ​റ്റ​വും പ്ര​മു​ഖ സ്റ്റാ​ർ​ട്ട​പ്പു​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന എ​ക്സ്പാ​ൻ​ഡ് നോ​ർ​ത്തേ​ൺ സ്റ്റാ​റി​ൽ അ​റ​ബ് രാ​ജ്യ​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​ങ്കെ​ടു​ക്കു​ന്ന ഏ​ക മ​ല​യാ​ളി ടീം ​കൂ​ടി​യാ​ണി​വ​ർ.

നി​ർ​മി​ത​ബു​ദ്ധി സാ​ങ്കേ​തി​ക വി​ദ്യ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​മ​റ ഉ​പ​യോ​ഗി​ച്ച് മാ​ലി​ന്യം വേ​ർ​തി​രി​ക്കു​ന്ന ആ​പ്ലി​ക്കേ​ഷ​നാ​ണ്​ ‘ട്രാ​ഷ്​ ഇ’. ​ഖ​ത്ത​റി​ൽ ബി.​ബി.​എ വിദ്യാർഥികളായ വ​ഖാ​സ്​ ബെ​ഹ്​​സാ​ദ്, മ​കാ​യ്​​ല ഖാ​ൻ, ആ​ത്യ സൈ​ദ്, ത​സ്നീം ബി​ൻ അ​സാ​ദ്​ എ​ന്നി​വ​രാ​ണ്​ സം​ഘ​ത്തി​ലെ മ​റ്റു​ള്ള​വ​ർ. ഇ​ന്‍റ​ർ​നെ​റ്റ്​ ഓ​ഫ്​ തി​ങ്​​സ്​ വി​ഭാ​ഗ​ത്തി​ലാ​ണ്​ ഇ​വ​ർ ആ​പ്ലി​ക്കേ​ഷ​ൻ അ​വ​ത​രി​പ്പി​ച്ച​ത്.

ഖ​ത്ത​ർ സ​ർ​ക്കാ​റി​ന്‍റെ പി​ന്തു​ണ ല​ഭി​ച്ച പ​ദ്ധ​തി​യി​ൽ നി​ക്ഷേ​പം ന​ട​ത്താ​ൻ പ്ര​മു​ഖ​ർ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന്​ സൈ​ദ്​ സു​ബൈ​ർ ‘ഗ​ൾ​ഫ്​ മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു. ഒ​രു കൊ​ട്ട​യി​ൽ നി​ക്ഷേ​പി​ക്കു​ന്ന വി​വി​ധ രൂ​പ​ത്തി​ലു​ള്ള മാ​ലി​ന്യ​ങ്ങ​​ളെ എ.​ഐ സ​ഹാ​യ​ത്തോ​ടെ തി​രി​ച്ച​റി​ഞ്ഞ്​ വ്യ​ത്യ​സ്ത കൊ​ട്ട​ക​ളി​ലേ​ക്ക്​ മാ​റ്റാ​ൻ സ​ഹാ​യി​ക്കു​ന്ന​താ​ണ്​ പ​ദ്ധ​തി.

Tags:    
News Summary - Garbage Recycling App: Malayali startup that won applause

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.