കോഴിക്കോട്: വാഹനനിര്‍മാണരംഗത്ത് പ്രമുഖരായ അമേരിക്കയിലെ പൊളാരീസിന്‍െറ ഏറ്റവും പുതിയ മുച്ചക്ര ബൈക്ക് ചെമ്മണൂര്‍ ഇന്‍റര്‍നാഷനല്‍ ജ്വല്ളേഴ്സ് ഗ്രൂപ്പ് ഉടമ ഡോ. ബോബി ചെമ്മണൂര്‍ സ്വന്തമാക്കി. പൊളാരീസിന്‍െറ സ്ളിംഗ് ഷോട്ടാണ് ഈ വാഹനം. പ്രമുഖ ATV (ആള്‍ ടെറൈന്‍ വെഹിക്കിള്‍) നിര്‍മാതാക്കളായ പോളാരീസിന്‍െറ ഏറ്റവും പുതിയ മോഡലുകളിലൊന്നാണ് സ്ളിംഗ് ഷോട്ട്. 2.4 ലിറ്റര്‍ DOHC എഞ്ചിനാണ് ഈ ബൈക്കിന്‍െറ കരുത്ത്. 5 സ്പീഡ് മാമ്പല്‍ ട്രാന്‍സ്മിഷന്‍, ഇലക്ട്രോണിക് പവര്‍ അസിസ്റ്റഡ്, ടില്‍റ്റ് സ്റ്റിയറിംഗ്, 3 പോയിന്‍റ് സീററ് ബെല്‍റ്റുകള്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോളര്‍, എ.ബി.എസ് ഡിസ്ക് ബ്രേക്കുകള്‍, മുന്നില്‍ 18 ഇഞ്ചിന്‍െറ രണ്ട് ചക്രം, പിന്നില്‍ 20 ഇഞ്ചിന്‍െറ ഒരു ചക്രം എന്നിവ ഈ ബൈക്ക് രാജാവിന്‍െറ പ്രവര്‍ത്തനം സുഗമമാക്കും. കരുത്തുറ്റ സ്റ്റീല്‍ ഫ്രെയിമിലാണ് നിര്‍മാണം. ഇത് മികച്ച സുരക്ഷയൊരുക്കും. ക്രമീകരിക്കാവുന്ന വാട്ടര്‍പ്രൂഫ് സീറ്റുകള്‍, സ്റ്റോറേജ് ബിന്‍, ഗ്ളൗബോക്സ് എന്നിങ്ങനെ നിരവധി പ്രത്യേകതകള്‍ ഈ വാഹനത്തില്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് ബോബി പറഞ്ഞു.
ചെമ്മണൂര്‍ ഇന്‍റര്‍നാഷണല്‍ ഗ്രൂപ്പിന്‍െറയും ബോബി ആന്‍റ് മറഡോണ ഗോള്‍ഡ് ഡയമണ്ട്സിന്‍െറയും ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണൂര്‍ ഈ വാഹനം ഒരാഴ്ച മുമ്പാണ് ദുബൈയില്‍ നിന്നും കപ്പല്‍മാര്‍ഗം കോഴിക്കോട്ടത്തെിച്ചത്. ഇന്ത്യയില്‍ ആദ്യമായാണ് ഈ വാഹനം റോഡിലിറങ്ങുന്നത്. ലിമിറ്റഡ് എഡിഷനായതിനാല്‍ കമ്പനി ഈ മോഡലിലുള്ള 20 ബൈക്കുകള്‍ മാത്രമേ ഇറക്കിയിട്ടുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.