ഫാക്ടില്‍ വീണ്ടും പ്രതീക്ഷ തളിര്‍ക്കുന്നു 

കേരളത്തിലെതന്നെ ആദ്യ പ്രമുഖ വ്യവസായ സ്ഥാപനമായ കൊച്ചി ഫാക്ടില്‍ വീണ്ടും പ്രതീക്ഷകള്‍ തളിര്‍ക്കുകയാണ്. പഴയ പ്രതാപകാലത്തേക്ക് മടക്കയാത്ര സാധ്യമാകുമെന്ന പ്രതീക്ഷയാണ് ഉയര്‍ന്നിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയും ഉല്‍പാദന പ്രതിസന്ധിയുമെല്ലാം ഇടക്കാലത്ത് ഫാക്ടിനെ വെള്ളംകുടിപ്പിച്ചിരുന്നു. എന്നാല്‍, നാലുവര്‍ഷത്തെ ഇടവേളക്കുശേഷം കാപ്രോലാക്ടം പ്ളാന്‍റ് വീണ്ടും പൂര്‍ണശേഷിയില്‍ പ്രവര്‍ത്തനമാരംഭിച്ചതും സാമ്പത്തിക ഞെരുക്കം മറികടക്കുന്നതിന് കേന്ദ്രം വായ്പ അനുവദിച്ചതുമാണ് പ്രതീക്ഷ തളിര്‍ക്കാന്‍ കാരണം. 
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഫാക്ട് പ്രതിസന്ധി മറികടക്കാന്‍ കഴിയും വിധം ഉല്‍പാദനത്തിലും വില്‍പനയിലും വന്‍മുന്നേറ്റമാണ് കൈവരിച്ചിരിക്കുന്നത്. 2016-17 സാമ്പത്തിക വര്‍ഷത്തെ ആദ്യ ആറുമാസക്കാലയളവിനിടെയാണ് ഈ മുന്നേറ്റം. നാല് വര്‍ഷത്തെ ഇടവേളക്കു ശേഷം കാപ്രോലാക്ടം പ്ളാന്‍റ് പൂര്‍ണശേഷിയില്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുന്നത് കൂടാതെ, കാപ്രോലാക്ടവുമായി ബന്ധപ്പെട്ട മറ്റ് പെട്രോ പ്ളാന്‍റുകളുടെ ഉല്‍പാദനം വൈകാതെ തുടങ്ങുമെന്നും മാനേജ്മെന്‍റ് ഉറപ്പുനല്‍കുന്നു. കേന്ദ്ര സര്‍ക്കാര്‍ ആയിരം കോടി വായ്പ അനുവദിച്ചതിനാലാണ് സ്തംഭനാവസ്ഥയില്‍നിന്ന് മുന്നോട്ടുചലിക്കാന്‍ ഫാക്ടിനായത്. ഈ സാമ്പത്തികവര്‍ത്തെ ആദ്യപകുതിയില്‍ 3.30 ലക്ഷം ടണ്‍ ഫാക്ടംഫോസ് ഉല്‍പാദിപ്പിക്കണമെന്നായിരുന്നു രാസവളം വകുപ്പ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, ലക്ഷ്യവും മറികടന്ന് ഉല്‍പാദനം 3.90 ലക്ഷം ടണ്ണിലത്തെി. അമോണിയം സള്‍ഫേറ്റിന്‍െറ ഉല്‍പാദനം 0.985 ലക്ഷം ടണ്ണില്‍ എത്തിച്ചു. ഫാക്ടംഫോസിന്‍െറ നിര്‍മാണലക്ഷ്യം 118 ശതമാനവും അമോണിയം സള്‍ഫേറ്റ് 111 ശതമാനവും ലക്ഷ്യം കൈവരിച്ചു. കൊച്ചിന്‍ ഡിവിഷനില്‍ പ്രതിദിനം 1000 ടണ്‍ ശേഷിയുള്ള മറ്റൊരു ഫാക്ടംഫോസ് ഉല്‍പാദന യൂനിറ്റ് കൂടി സ്ഥാപിക്കുന്നതും സജീവ പരിഗണനയിലുണ്ട്. ഇതോടെ പ്രതിദിന ഉല്‍പാദനശേഷി 3,750 ടണ്‍ ആകും. അയ്യായിരം കോടി രൂപ ചെലവഴിച്ച് യൂറിയ–അമോണിയ പ്ളാന്‍റ് നിര്‍മിക്കാനും പദ്ധതിയുണ്ട്. 2023ല്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതി സംബന്ധിച്ച് ചര്‍ച്ച പുരോഗമിക്കുകയുമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.