കൊച്ചി: 40 ലക്ഷം രൂപയുടെ റോളക്സിെൻറ ഡേ ഡേറ്റ് വാച്ച് കൊച്ചി ലുലു മാളിലെ സ്വിസ് വാച്ച് ബുട്ടീക്കിൽ വിൽപനക്കെത്തി. 1956ൽ പുറത്തിറക്കിയ റോളക്സ് ഡേ ഡേറ്റ് ആഴ്ചയിെല മുഴുവൻ ദിവസങ്ങളും തീയതികളും എഴുതിയ ലോകത്തിെല ആദ്യ വാച്ച് എന്ന ബഹുമതി സ്വന്തമാക്കിയിരുന്നു. 18 കാരറ്റ് സ്വർണത്തിലോ പ്ലാറ്റിനത്തിലോ മാത്രമാണ് ഇത് ലഭ്യമാകുന്നത്.
വെള്ളി, ചെമ്പ്, പ്ലാറ്റിനം, പലേഡിയം എന്നിവയുടെ അനുപാതമനുസരിച്ച് മഞ്ഞ, പിങ്ക്, വെള്ള നിറങ്ങളിലാണ് ഇൗ ആഡംബര വാച്ച് ലഭിക്കുന്നത്.
മണിക്കൂർ സൂചികൾ 18 കാരറ്റ് സ്വർണത്തിലാണ് നിർമിച്ചിട്ടുള്ളത്. ഇതിനാൽ മങ്ങലുണ്ടാകില്ല. ൈകകൊണ്ടുതന്നെ നിർമിക്കുന്ന ഡയലുകളിൽ വജ്രവും ഉപയോഗിച്ചിട്ടുണ്ട്. അർധവൃത്താകൃതിയിൽ മൂന്ന് ലിേങ്കാടുകൂടിയ പ്രസിഡൻറ് േബ്രസ്ലെറ്റാണ് ഡേ ഡേറ്റിൽ ഉപയോഗിച്ചിരിക്കുന്നത്. അതീവശ്രദ്ധയോടെ വിലപ്പെട്ട ലോഹങ്ങൾകൊണ്ടാണ് നിർമിച്ചത്.
ഉയർന്ന നിലവാരത്തിലുള്ള പ്രകടനത്തിനുവേണ്ടി റോളക്സ് വികസിപ്പിച്ച കാലിബർ 3255 എന്ന ന്യൂ ജനറേഷൻ വാച്ചാണ് ഡേ ഡേറ്റ് 40. പതിനാല് പേറ്റൻറുകളാണ് റോളക്സ് സാങ്കേതികവിദ്യക്കുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.