2019ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പുള്ള സമ്പൂർണ ബജറ്റാണ് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി അവതരിപ്പിക്കുന്നത്. സാമ്പത്തിക രംഗത്ത് മുെമ്പങ്ങുമില്ലാത്ത വിധം പ്രതിസന്ധി നേരിടുേമ്പാഴാണ് ബജറ്റ് വന്നെത്തുന്നത്. പരിമിതമായ വിഭവങ്ങളുപയോഗിച്ച് സർക്കാറിന് മറികടക്കാനുള്ളത് വലിയ വെല്ലുവിളികളാണ്.
1.സാമ്പത്തിക വളർച്ച- സാമ്പത്തിക വളർച്ച നാല് വർഷത്തിനിടയിലെ കുറഞ്ഞ നിരക്കിലേക്ക് എത്തിയിരുന്നു. സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുക എന്നതാണ് ജെയ്റ്റ്ലിക്ക് മുന്നിലുള്ള ആദ്യവെല്ലുവിളി. മാർച്ച് 31ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തിെൻറ അവസാനപാദത്തിൽ 6.75 ശതമാനം വളർച്ചയുണ്ടാവുമെന്നാണ് സാമ്പത്തിക സർവേ പറയുന്നത്. അടുത്ത പാദത്തിൽ പരമാവധി 7 മുതൽ 7.5 ശതമാനം വളർച്ചയുണ്ടാവും.
2.ധനകമ്മി- സാമ്പത്തികവളർച്ച ഉണ്ടാക്കണമെങ്കിൽ വിഭവങ്ങൾ ആവശ്യമാണ്. എന്നാൽ, ഇതിെൻറ അപര്യാപ്തത സർക്കാർ നേരിടുന്നുണ്ട്. ചെലവുകൾ നിയന്ത്രിച്ച് സാമ്പത്തിക അച്ചടക്കം പാലിക്കണമെന്ന് സാമ്പത്തി വിദഗ്ധർ നേരത്തെ തന്നെ സർക്കാറിന് മുന്നറിയിപ്പ് നൽകിയിരുന്നു.
3.എണ്ണവില: അന്താരാഷ്ട്ര വിപണിയിൽ എണ്ണവില താഴ്ന്നിരിക്കുേമ്പാഴും ഇന്ത്യയിലെ വിലയിൽ കാര്യമായ കുറവുണ്ടായിട്ടില്ല. എന്നാൽ, കഴിഞ്ഞ ജൂണിന് ശേഷം അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ 40 ശതമാനത്തിെൻറ വർധനയുണ്ടായി. നിലവിലെ സാഹചര്യത്തിൽ എണ്ണവില ഇനിയും ഉയരാനാണ് സാധ്യത. വില ഉയരുന്നത് പണപ്പെരുപ്പത്തിന് കാരണമാവും. ഇത് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. നികുതികൾ കുറച്ച് എണ്ണവില നിയന്ത്രിക്കുന്നതിനുള്ള നീക്കമാവും ജെയ്റ്റ്ലി നടത്തുകയെന്നാണ് സൂചന.
4.ജി.എസ്.ടി: സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്താനുള്ള വിഭവങ്ങൾ ലഭ്യമാക്കകുന്നതിനായി നികുതി പിരിവ് ഉൗർജിതമാക്കേണ്ടി വരും. ഇതിനായി ജി.എസ്.ടി പിരിവ് കാര്യക്ഷമമാക്കാനുള്ള നിർദേശങ്ങൾ ബജറ്റിൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
5.കോർപറേറ്റ് നികുതി-കോർപറേറ്റ് നികുതി കുറക്കണമെന്ന് വ്യാവസായിക മേഖല സർക്കാറിന് മേൽ കനത്ത സമർദ്ദം ചെലുത്തുന്നുണ്ട്. സാമ്പത്തിക വളർച്ചയുണ്ടാകണമെങ്കിൽ രാജ്യത്ത് നിക്ഷേപമുണ്ടാവണം. നികുതി കുറച്ച് നിക്ഷേപം കൂട്ടാനാവും സർക്കാർ ശ്രമിക്കുക. 30 ശതമാനത്തിൽ നിന്ന് 25 ശതമാനമായിട്ടായിരിക്കും കോർപറേറ്റ് നികുതി കുറക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.