ന്യൂഡൽഹി: ഇന്ത്യയെ അഞ്ചു വർഷത്തിനുള്ളിൽ അഞ്ചു ലക്ഷം കോടി ഡോളറിെൻറ സമ്പദ്വ്യവസ്ഥയാക്കി മാറ്റുമെന്ന അ വകാശവാദം ഉയർത്തുന്ന മോദിസർക്കാറിനെ വിമർശിച്ച് മുൻരാഷ്ട്രപതിയും ഭാരതരത്ന ജേതാവുമായ പ്രണബ് മുഖർജി. ഇന് ത്യ വലിയ സമ്പദ്വ്യവസ്ഥയായി മാറുന്നുണ്ടെങ്കിൽ, മുൻകാല സർക്കാറുകൾ ശക്തമായ അടിത്തറ പാകിയതുകൊണ്ടാണ് അതെന ്ന് മുഖർജി പറഞ്ഞു. ചൊവ്വയിലേക്കുള്ള മംഗൾയാൻ സാധ്യമാകുന്നുണ്ടെങ്കിൽ, അതു മായാജാലമൊന്നുമല്ല. നിരന്തര പ്രയത് നത്തിെൻറ ഫലമാണ്. അല്ലാതെ നേട്ടങ്ങളെല്ലാം സ്വർഗത്തിൽനിന്ന് പൊട്ടിവീണതല്ല ^ഡൽഹിയിൽ ഒരു പ്രഭാഷണ പരിപാടിയിൽ മുഖർജി പറഞ്ഞു.
സ്വാതന്ത്ര്യം മുതൽ ഇന്ത്യക്കാർ നടത്തിയ പരിശ്രമങ്ങൾകൊണ്ടാണ് വിവിധ സാമൂഹിക, സാമ്പത്തിക മേഖലകൾ നന്നായി പ്രവർത്തിക്കുന്നത്. അല്ലാതെ ബ്രിട്ടീഷുകാരുടെ ശ്രമഫലമല്ല. ആസൂത്രണ കമീഷനും പഞ്ചവത്സര പദ്ധതികളും ഇല്ലാതാക്കുകയാണ് മോദിസർക്കാർ ചെയ്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തിെൻറ സാമ്പത്തിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് രൂപപ്പെടുത്തിയത് ഇൗ പഞ്ചവത്സര പദ്ധതികളാണ്. ഇൗ പദ്ധതികൾ വഴിയാണ് വിവിധ മേഖലകളിൽ നിക്ഷേപം നടത്തിയത്.
കോൺഗ്രസിെൻറ 55 വർഷത്തെ ഭരണത്തെ വിമർശിക്കുന്നവർ സ്വാതന്ത്ര്യം കിട്ടിയപ്പോൾ ഇന്ത്യ എവിടെ നിൽക്കുകയായിരുന്നുവെന്ന കാര്യം അവഗണിക്കുകയാണ്. െഎ.െഎ.ടികളും ബഹിരാകാശ ഗവേഷണ സ്ഥാപനവും െഎ.െഎ.എം, ബാങ്കിങ് ശൃംഖല തുടങ്ങിയവയും നെഹ്റുവിെൻറ കാലത്താണ് സ്ഥാപിച്ചത്. മൻമോഹൻ സിങ്ങും നരസിംഹ റാവുവും സമ്പദ്വ്യവസ്ഥയെ ഉദാരീകരിച്ചു.
ഇന്ത്യയുടെ സാമ്പത്തിക സാധ്യതകൾ പ്രയോജനപ്പെടുത്താൻ അതു വഴി തുറന്നു. ഇതിെൻറയെല്ലാം അടിസ്ഥാനത്തിൽ നിന്നുകൊണ്ടാണ്, ഇന്ത്യ അഞ്ചു ലക്ഷം കോടി ഡോളറിെൻറ സമ്പദ്വ്യവസ്ഥയാകുമെന്ന് ധനമന്ത്രി പറയുന്നത്. കോൺഗ്രസിതര സർക്കാറുകളും നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. എന്നാൽ, ചിലതെല്ലാം ഒഴിവാക്കുന്നത് തികച്ചും അസംബന്ധമാണ്.
അക്രമങ്ങൾ പൊതുസമൂഹത്തിൽ വർധിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുഖർജി ഒാർമിപ്പിച്ചു. ന്യൂനപക്ഷാവകാശങ്ങളും ആവിഷ്കാര സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടേണ്ടതിെൻറ പ്രാധാന്യവും മുഖർജി എടുത്തു പറഞ്ഞു. ഇന്ത്യയെ പലപ്പോഴും ബലപ്രയോഗം കൊണ്ട് കീഴടക്കിയിട്ടുണ്ട്. എന്നാൽ, ഇന്ത്യയുടെ ആത്മാവിനെ കീഴടക്കാൻ കഴിഞ്ഞിട്ടില്ല. കീഴ്പെടുത്തലുകളിൽനിന്ന് എക്കാലവും ഇന്ത്യ വീണ്ടും ഉയർന്നുവന്നിട്ടുണ്ടെന്നാണ് താൻ വിശ്വസിക്കുന്നതെന്നും മുഖർജി പറഞ്ഞു. മോദിസർക്കാറിനെ വിമർശിക്കുന്നതിൽ മയം കാണിക്കുന്ന മുൻധനമന്ത്രി കൂടിയായ മുഖർജിയുടെ പുതിയ പരാമർശങ്ങൾ ദേശീയതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. മാസങ്ങൾക്കു മുമ്പാണ് അദ്ദേഹത്തെ മോദിസർക്കാർ ഭാരതരത്ന പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.