ന്യൂഡൽഹി: പി.എൻ.ബി തട്ടിപ്പ് കേസിലെ പ്രതിയായ നീരവ് മോദിയിൽ നിന്ന് സ്വർണം വാങ്ങിയ 50 പേർ ആദായ നികുതി നിരീക്ഷത്തിൽ. ഇവരുടെ ആദായ നികുതി റിേട്ടൺ വീണ്ടും പരിശോധിക്കുമെന്നാണ് വിവരം. ഇവർക്ക് ഇതുസംബന്ധിച്ച് നോട്ടീസും നൽകിയിട്ടുണ്ട്.
നീരവ് മോദിയിൽ നിന്ന് വിലകൂടിയ സ്വർണ, രത്നആഭരണങ്ങൾ വാങ്ങിയ ചിലർ പകുതി പണം ചെക്കായും അല്ലെങ്കിൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് നൽകിയതിന് ശേഷം ബാക്കി കറൻസിയായി നൽകിയെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ഇതിെൻറ അടിസ്ഥാനത്തിലാണ് ഇപ്പോൾ ആദായ നികുതി വകുപ്പ് ഇക്കാര്യത്തിൽ കൂടുതൽ പരിശോധനകൾ നടത്താൻ ഒരുങ്ങുന്നത്. ഇതിെൻറ അടിസ്ഥാനത്തിൽ സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിട്ടുണ്ട്.
അതേ സമയം, കറൻസി ഉപയോഗിച്ച് സ്വർണം വാങ്ങിയിട്ടില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് നോട്ടീസ് നൽകിയ വ്യക്തികൾ. നീരവ് മോദിക്കും അമ്മാവൻ മെഹുൽ ചോക്സിക്കുമെതിരെ ആദായ നികുതി വകുപ്പും അന്വേഷണം നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.