ന്യൂഡൽഹി: രണ്ട് ഹെക്ടർ വരെ ഭൂമിയുള്ള കർഷകർക്ക് പ്രതിവർഷം 6000 രൂപ വരുമാനം ഉറപ്പുവരുത്താനായി പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി (പി.എം- കിസാൻ) എന്ന പുതിയ പദ്ധതി. 2000 രൂപയുടെ മൂന്ന് തവണകളായി ബാങ്ക് അക്കൗണ്ട് വഴി നേരിട്ട് നൽകും.
പദ്ധതിക്ക് 2018 ഡിസംബർ ഒന്നു മുതൽ പ്രാബല്യമുണ്ട്. മാർച്ച് 31 വരെയുള്ള ആദ്യ ഗഡു ഈ വർഷം തന്നെ നൽകും. ഇതിനായി 20,000 കോടി മാറ്റിെവച്ചു. വാർഷിക ചെലവ് 75,000 കോടിയാണ്. 12 കോടി ചെറുകിട കർഷക കുടുംബങ്ങൾക്ക് നേട്ടമുണ്ടാകുമെന്ന് ബജറ്റ് പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.
കൂടാതെ, മൃഗസംരക്ഷണം, ഫിഷറിസ് മേഖലയിലുൾപ്പെടെ കിസാൻ ക്രഡിറ്റ് കാർഡ് വായ്പകൾക്ക് രണ്ടുശതമാനം പലിശയിളവും പ്രഖ്യാപിച്ചു. കൃത്യസമയത്ത് വായ്പ തിരിച്ചടവിന് മൂന്നു ശതമാനം പലിശയിളവ്. 22 വിളകൾക്ക് ഉൽപാദന െചലവിെൻറ 50 ശതമാനം അധിക താങ്ങുവില അനുവദിക്കും.
കർഷകർക്ക് വായ്പ നൽകുന്നതിനുള്ള തുക 11.68 ലക്ഷം കോടിയായി ഉയർത്തും. പ്രകൃതിക്ഷോഭങ്ങളെത്തുടർന്ന് കാർഷിക വിളകൾ നശിച്ചാൽ രണ്ട് ശതമാനം നികുതിയിളവ് ലഭിക്കും.പൊതുമേഖല സ്ഥാപനങ്ങളുടെ ഒാഹരി വിറ്റ് ഇൗ വർഷം 80,000 കോടി നേടാനാവുമെന്ന് ധനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. പട്ടികജാതി, വർഗ വിഭാഗങ്ങളുടെ േക്ഷമത്തിന് 76,800 കോടി നീക്കിവെച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഇത് 62,474 കോടിയായിരുന്നു. വടക്കു കിഴക്കൻ മേഖലയുടെ ബജറ്റു വിഹിതം 58,166 കോടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.