ന്യൂഡൽഹി: നോട്ട് നിരോധനത്തിന് ശേഷം നികുതിദായകരുടെ എണ്ണം വർധിച്ചുവെന്ന് കേന്ദ്രസർക്കാർ അവകാശപ്പെടുേ മ്പാൾ ഇതിന് വിരുദ്ധമായ കണക്കുകളും പുറത്ത്. നോട്ട് നിരോധനം പ്രഖ്യാപിച്ച 2016ൽ ഏകദേശം 88 ലക്ഷം പേർ നികുതി റിട് ടേൺ നൽകുന്നത് നിർത്തിയെന്നകണക്കുകളാണ് പുറത്ത് വന്നത്. മുമ്പ് റിട്ടേൺ നൽകിയവരിൽ 88 ലക്ഷം പേർ 2016ൽ റിട്ടേൺ നൽകിയില്ലെന്നാണ് ഇന്ത്യൻ എകസ്പ്രസ് ദിനപത്രം പുറത്ത് വിട്ട കണക്കുകളിലുള്ളത്.
2015-16ൽ ഇത് 8.56 ലക്ഷം മാത്രമായിരുന്നു. 2013 മുതൽ നികുതി റിട്ടേൺ നൽകുന്നത് ഒഴിവാക്കിയവരുടെ എണ്ണത്തിൽ ക്രമാനുഗതമായ കുറവുണ്ടായിരുന്നു. 2016-17ൽ മാത്രമാണ് ഇതിൽ ഉയർച്ചയുണ്ടായിരിക്കുന്നത്.
നോട്ട് നിരോധനത്തെ തുടർന്ന് സമ്പദ്വ്യവസ്ഥയിലുണ്ടായ തകർച്ച മൂലം പലർക്കും ജോലി നഷ്ടമായിട്ടുണ്ട്. ഇത് വ്യക്തികളുടെ വരുമാനത്തേയും ബാധിച്ചു. ഇത് മൂലം ചിലരെങ്കിലും റിട്ടേൺ നൽകുന്നത് ഒഴിവാക്കിയെന്ന വിലയിരുത്തലുകളുണ്ട്. അതേസമയം, വാർത്തയെ കുറിച്ച് പ്രതികരിക്കാൻ പ്രത്യക്ഷ നികുതി വകുപ്പ് തയാറായിട്ടില്ല.
നരേന്ദ്രമോദി സർക്കാറിൻെറ സുപ്രധാന പരിഷ്കാരങ്ങളിലൊന്നായ നോട്ട് നിരോധനത്തെ പ്രതികൂട്ടിലാക്കുന്ന പല റിപ്പോർട്ടുകളും നേരത്തെയും പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ കണക്കുകളും പുറത്ത് വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.