മുംബൈ: ജൂലൈ ഒന്ന് മുതൽ പാൻകാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കി കേന്ദ്രസർക്കാർ ഉത്തരവിറക്കിയിരിക്കുകയാണ്. കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പ് ആധാർ-പാൻകാർഡ് ലിങ്ക് ചെയ്യുന്നതിൽ നിന്ന് ചിലരെ ഉപാധികളോടെ ഒഴിവാക്കിയിട്ടുണ്ട്.ആദായ നികുതി നിയമത്തിലെ സെക്ഷൻ 139എ പ്രകാരമാണിത്.
ആദായ നികുതി നിയമമനുസരിച്ച് നോൺ റസിഡൻറ് ഇന്ത്യ(എൻ.ആർ.െഎ) എന്ന വിഭാഗത്തിൽപ്പെടുന്നവർ, ഇന്ത്യൻ പൗരത്വം ഇല്ലാത്തവർ, 80 വയസിന് മുകളിൽ പ്രായമുള്ളവർ, അസം, ജമ്മുകശ്മീർ, മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളർ എന്നിവരെയെല്ലാമാണ് ആധാർ കാർഡ് പാൻകാർഡുമായി ലിങ്ക് ചെയ്യുന്നതിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.