ആധാർ-പാൻ കാർഡ്​ ലിങ്കിങ്​: അവസാന തീയതി ഇന്ന്​

ന്യൂഡൽഹി: ആധാർ-പാൻ കാർഡുമായി ലിങ്ക്​ ചെയ്യുന്നതിനുള്ള അവസാന തീയതി ശനിയാഴ്​ച അവസാനിക്കും. ഇതുവരെയായിട്ടും തീയതി നീട്ടി നൽകുന്നത്​ സംബന്ധിച്ച്​ പ്രത്യേക വാർത്ത കുറിപ്പുകളൊന്നും ഇതുവരെ ആദായ നികുതി വകുപ്പ്​ പുറത്തിറക്കിയിട്ടില്ല. 

എന്നാൽ, ആധാർ കാർഡ്​ പാൻ കാർഡുമായി ലിങ്ക്​ ചെയ്യുന്നതിനുള്ള തീയതി നീട്ടി നൽകാനാണ്​ സാധ്യതയെന്ന്​ ഇ​ക്കണോമിക്​സ്​ ടൈംസ്​ റിപ്പോർട്ട്​ ചെയ്യുന്നു. പാൻകാർഡ്​  ആധാർ കാർഡുമായി ലിങ്ക്​ ചെയ്​തില്ലെങ്കിൽ ആദായ നികുതി നിയമത്തിലെ സെക്ഷൻ 139AA(2) പ്രകാരം പാൻ കാർഡ്​ സാ​േങ്കതികമായി അസാധുവാകും.

ആധാർ കാർഡുമായി പാൻ കാർഡ്​ ബന്ധിപ്പി​ച്ചില്ലെങ്കിൽ ആദായ നികുതി റി​േട്ടൺ നൽകുന്നതിലുൾപ്പടെ ബുദ്ധിമുട്ടുകൾ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്​.

പാൻ കാർഡ്​ ആധാറുമായി ലിങ്ക്​ ചെയ്യാൻ:https://portal.incometaxindiaefiling.gov.in/e-Filing/Services/LinkAadhaarHome.html

Tags:    
News Summary - Aadhar card-Pancard linking-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.