ന്യൂഡൽഹി: ആധാർ ബന്ധിപ്പിക്കാത്തതിെൻറ പേരിൽ പെൻഷൻ വൈകില്ലെന്ന് കേന്ദ്ര വിവരാവകാശ കമീഷൻ. ആധാർ ബന്ധിപ്പിക്കുന്നത് നിർബന്ധമാണെങ്കിലും അത് പെൻഷൻ വിതരണത്തെ ബാധിക്കില്ലെന്ന് കമീഷണർ ശ്രീധർ ആചാര്യലു പറഞ്ഞു. പെൻഷനുമായി ബന്ധപ്പെട്ട വിവരങ്ങളും ഇവർക്ക് നിഷേധിക്കാൻ പാടില്ല.
വിരമിച്ചവരുടെ ഏക ജീവിതമാർഗമായ പെൻഷൻ വൈകിപ്പിക്കുന്നത് ക്രൂരമാണെന്നും മൗലികാവകാശ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഹ്മദ്നഗർ സ്വദേശി നിർമല നിഷികാന്ത് ധുമാനേയുടെ മാർച്ചിലെ പെൻഷനാണ് ആധാറിെൻറ പകർപ്പ് ആവശ്യപ്പെട്ട് തപാൽവകുപ്പ് തടഞ്ഞുെവച്ചത്. ഇതേതുടർന്ന് തടഞ്ഞുെവച്ചതിെൻറ കാരണം തേടി നിർമല പോസ്റ്റ്ഒാഫിസിലെ വിവരാവകാശ ഒാഫിസർക്ക് അപേക്ഷ നൽകി. പെൻഷൻ ലഭിക്കാൻ ആധാർ ബന്ധിപ്പിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന ഉത്തരവിെൻറ പകർപ്പും നിർമല ആവശ്യപ്പെട്ടിരുന്നു.
പോസ്റ്റ് ഒാഫിസിലെ 757 െപൻഷൻകാരിൽ 640 പേർ ആധാർ വിവരം നൽകിയിട്ടുണ്ടെന്ന് ഒാഫിസർ അറിയിച്ചു. ആധാർ നൽകാത്തവരുടെ പെൻഷൻ തടഞ്ഞിട്ടില്ലെന്നും ബാങ്ക് അക്കൗണ്ടിൽ പെൻഷൻ നിക്ഷേപിക്കുന്നതിൽ വന്ന താമസമാണ് വൈകാൻ കാരണമെന്നും മറുപടിയിൽ വ്യക്തമാക്കി. സർക്കാർ ജീവനക്കാരുടെ ശമ്പള-പെൻഷൻ വിവരം അവരുടെ വ്യക്തിവിവരമല്ലെന്നും അതുകൊണ്ട് വിവരാവകാശ നിയമപ്രകാരം അവ വെളിപ്പെടുത്താൻ ബാധ്യസ്ഥമാണെന്നും കമീഷണർ ശ്രീധർ ആചാര്യലു പറഞ്ഞു.
വിവരം നിേഷധിച്ചതിന് പോസ്റ്റ് ഒാഫിസിലെ വിവരാവകാശ ഒാഫിസർക്ക് 250 രൂപ പിഴ ചുമത്തി. രാജ്യത്ത് 61.17 ലക്ഷം കേന്ദ്ര പെൻഷൻകാരാണുള്ളത്. ആധാർ ഇല്ലാത്തതിെൻറ പേരിൽ പെൻഷൻ നിഷധിക്കരുതെന്ന് എംപ്ലോയീ േപ്രാവിഡൻറ് ഫണ്ട് ഒാർഗനൈസേഷൻ (ഇ.പി.എഫ്.ഒ) സർക്കുലറിൽ ബന്ധപ്പെട്ട ബാങ്കുകൾക്ക് നിർദേശം നൽകി. മറ്റു തിരിച്ചറിയൽ സംവിധാനങ്ങൾ ഉപയോഗിച്ച് അർഹരായവർക്ക് പെൻഷൻ നൽകാൻ ബന്ധപ്പെട്ടവർ ജാഗ്രത പുലർത്തണമെന്ന് സർക്കുലറിൽ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.