ബീജിങ്: ആലിബാബ സഹസ്ഥാപകൻ ജാക്ക് മാ കമ്പനിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. തിങ്കളാഴ്ച കമ്പനിയിൽ നിന്ന് പടിയിറങ്ങുമെന്നാണ് ജാക്ക് മാ അറിയിച്ചിരിക്കുന്നത്. ജാക്ക് മായുടെ പടിയിറങ്ങലോടെ ചൈനീസ് വ്യവസായ രംഗത്തെ ഒരു യുഗത്തിനാണ് തിരശ്ശീല വീഴുന്നത്. വിരമിച്ചതിന് ശേഷം സാമൂഹിക പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് മായുടെ തീരുമാനം. ബിൽഗേറ്റ്സ് ഫൗണ്ടേഷൻ മാതൃകയിൽ സാമൂഹിക പ്രവർത്തനങ്ങൾക്കായി പുതിയ സംഘടന രൂപീകരിക്കുമെന്നും മാ അറിയിച്ചിട്ടുണ്ട്.
1999ലാണ് ജാക്ക് മായും സുഹൃത്തുക്കളും ചേർന്ന് 60,000 ഡോളർ മൂലധനമാക്കി ഇ-കോമേഴ്സ് കമ്പനിക്ക് തുടക്കമിടുന്നത്. ആദ്യം ഇൻറർനെറ്റ് ഉപയോഗിച്ചപ്പോൾ അത് ഭാവിയെ തന്നെ മാറ്റി മറിക്കുന്ന ഒന്നായിരിക്കുമെന്ന് തനിക്ക് തോന്നിയിരുന്നുവെന്ന് മാ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിെൻറ ആ തോന്നൽ തെറ്റായിരുന്നില്ലെന്ന് തെളിയിക്കുന്നതായിരുന്നു ജാക്ക് മായുടെയും ആലിബാബയുടെയും പിന്നീടുള്ള വളർച്ച.
36.6 ബില്യൺ ഡോളറാണ് ജാക്ക് മായുടെ നിലവിലെ ആസ്തി. ഫോബ്സിെൻറ ധനികരുടെ പട്ടികയിൽ ജാക്ക് മാ ഇടംപിടിച്ചിട്ടുണ്ട്. കമ്പനിയിൽ നിന്ന് പടിയിറങ്ങിയാലും ആലിബാബയുമായുള്ള സഹകരണം തുടരുമെന്നാണ് ജാക്ക് മാ അറിയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.