വാഷിങ്ടൺ: ഇന്ത്യൻ െഎ.ടി കമ്പനികൾക്ക് തിരിച്ചടിയായേക്കാവുന്ന രണ്ട് നിയമഭേതഗതികൾ കൂടി അമേരിക്ക കൊണ്ടു വരുന്നു. ഇതിലൊന്ന് എച്ച്–1ബി വിസയിൽ കാതലായ മാറ്റങ്ങൾ വരുത്തുന്നതിനുള്ള ബില്ലാണ്. ഇതു പ്രകാരം എച്ച്–1ബി വിസ ഉപയോഗിച്ച് കമ്പനികൾ തൊഴിലാളികളെ തെരഞ്ഞെടുക്കുേമ്പാൾ അമേരിക്കയിൽ പഠിച്ച വിദ്യാർഥികൾക്ക് മുൻഗണന നൽകേണ്ടി വരും. എച്ച്-1 ബി വിസയുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള നിർദ്ദേശങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇൗ രണ്ട് നിർദ്ദേശങ്ങളും തിരിച്ചടിയാവുക ഇന്ത്യൻ െഎ.ടി മേഖലക്കായിരുന്നു.
രണ്ടാമത്തെ നിയമം പുറംജോലിക്കരാർ നിയന്ത്രിക്കുന്നതിനാണ്. അമേരിക്കയിലെ പല പ്രമുഖ കമ്പനികളും അവരുടെ സോഫ്റ്റ്വെയർ ജോലികൾ എൽപ്പിക്കുന്നത് ഇന്ത്യൻ സോഫ്റ്റ്വെയർ കമ്പനികളെയാണ്. ഇത്തരത്തിൽ ജോലി മറ്റു രാജ്യങ്ങൾക്ക് നൽകുന്ന കമ്പനികൾക്ക് നികുതിയിളവ് നൽകേണ്ടെന്നാണ് നിയമത്തിലെ നിർദ്ദേശം.
നേരത്തെ എച്ച്–1ബി വിസമായി ജോലി ചെയ്യുന്നവരുടെ മിനിമം ശമ്പളം 130,000 ഡോളറായി വർധിപ്പിച്ച ബില്ല് അമേരിക്കയിൽ ട്രംപ് ഭരണകൂടം അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയിലെ വിവിധ സ്റ്റേറ്റുകൾ അമേരിക്കൻ തൊഴിലുകൾ സംരക്ഷിക്കാനുള്ള നിയമങ്ങളുമായി രംഗത്തെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.