മുംബൈ: കഴിഞ്ഞ അഞ്ച് സെഷനുകളിൽ ഇന്ത്യൻ ഒാഹരി വിപണിയിൽ നിക്ഷേപകർക്ക് 3.37 ലക്ഷം കോടിയുടെ നഷ്ടമുണ്ടായെന്ന് ക ണക്കുകൾ. ബാങ്കിങ്, എനർജി, ഒാേട്ടാ, മെറ്റൽ തുടങ്ങിയ സെക്ടറുകളിലെ ഒാഹരികൾ കൂട്ടത്തോടെ വിറ്റഴിച്ചതാണ് വിപണി ക്ക് തിരിച്ചടിയായത്.
നേട്ടത്തോടെയാണ് വിപണിയിൽ വ്യാപാരം ആരംഭിച്ചത്. റീടെയിൽ പണപ്പെരുപ്പവും വ്യാപാര മേഖലയിലെ ഉൽപാദനവുമായി ബന്ധപ്പെട്ട കണക്കുകളും വിപണിയെ പോസിറ്റീവായി സ്വാധീനിക്കുകയായിരുന്നു. എന്നാൽ, വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നതിനിടെ നിക്ഷേപകർ കൂട്ടത്തോടെ ഒാഹരി വിറ്റഴിച്ചത് കടുത്ത പ്രതിസന്ധിയിലാക്കി.
സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ കമ്പനികൾ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാത്തത് തിരിച്ചടിയായി. പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആശങ്കയും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളിലെ പ്രതിസന്ധിയും ഇന്ത്യൻ ഒാഹരി വിപണിയെ സ്വാധീനിച്ചു. ബോംബെ സൂചിക സെൻസെക്സ് 119 പോയിൻറ് നഷ്ടത്തോടെയാണ് ബുധനാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയും നഷ്ടത്തിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.