ന്യൂഡൽഹി: ഒാഹരികൾ വിറ്റഴിക്കാൻ നീക്കം നടത്തുന്നതിനിടെ എയർ ഇന്ത്യ 1500 കോടി വായ്പയെടുക്കുന്നു. പ്രവർത്തന മൂലധനം കണ്ടെത്തുന്നതിെൻറ ഭാഗമായാണ് കമ്പനിയുടെ നടപടി. ഒക്ടോബർ 26ന് മുമ്പ് വായ്പയെടുത്ത് നിലവിലെ പ്രതിസന്ധിയിൽ നിന്ന് താൽക്കാലികമായി കരകയറാനാണ് എയർ ഇന്ത്യയുടെ നീക്കം. വായ്പ ആവശ്യപ്പെട്ട് കമ്പനി വിവിധ ബാങ്കുകൾക്ക് കത്തയച്ചിട്ടുണ്ട്.
2018 ജൂൺ 27 വരെ എയർ ഇന്ത്യയുടെ വായ്പകൾക്ക് സർക്കാറിെൻറ ഗ്യാരണ്ടിയുണ്ടാകും. അതിന് മുമ്പായി വിൽപന സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാനാവുമെന്നാണ് എയർ ഇന്ത്യയുടെ പ്രതീക്ഷ.കഴിഞ്ഞ മാസവും ഇത്തരത്തിൽ വായ്പയെടുക്കാൻ എയർ ഇന്ത്യ ശ്രമം നടത്തിയിരുന്നു. 3250 കോടി വായ്പയെടുക്കാനായിരുന്നു ശ്രമം. എന്നാൽ ഇതിന് ബാങ്കുകളിൽ നിന്ന് അനുകൂല പ്രതികരണമുണ്ടായില്ല.
നിലവിൽ 50,000 കോടിക്ക് മുകളിലാണ് എയർ ഇന്ത്യയുടെ ബാധ്യത. കടം കൂടിയതോടെയാണ് കമ്പനിയെ വിറ്റൊഴിയാൻ കേന്ദ്രസർക്കാറിെൻറ സാമ്പത്തിക സമിതി ശിപാർശ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.