ന്യൂഡൽഹി: 140 ദിവസം പാകിസ്താൻ വ്യോമപാത അടച്ചത് മൂലം ഇന്ത്യൻ വിമാന കമ്പനികൾക്ക് ഉണ്ടായത് ഭീമമായ നഷ്ടം. എയർ ഇന്ത്യക്ക് മാത്രം 560 കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ട്. ശരാശരി നാല് കോടി രൂപയാണ് എയർ ഇന്ത്യയുടെ ഒരു ദിവസത്തെ നഷ്ടം. കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരിയാണ് ഇക്കാര്യം അറിയിച്ചത്.
സ്വകാര്യ വിമാന കമ്പനികളായ ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഗോ എയർ എന്നിവക്ക് യഥാക്രമം 25.1, 30.73, 2.1 കോടിയും നഷ്ടം നേരിട്ടു. വ്യോമപാത അടച്ചതു വഴി അഞ്ച് മാസത്തിനുള്ളിൽ ഇന്ത്യയിലെ എയർലൈനുകൾക്ക് 620 കോടിയുടെ നഷ്ടമുണ്ടായെന്നാണ് കണക്കുകൾ.
ബാലകോട്ടിലെ തീവ്രവാദ ക്യാമ്പുകൾക്കെതിരെ ഇന്ത്യൻ വ്യോമസേന ആക്രമണം നടത്തിയതിനെ തുടർന്നാണ് പാകിസ്താൻ വ്യോമപാത അടച്ചത്. ഫെബ്രുവരി 26നായിരുന്നു ആക്രമണം. വ്യോമപാത അടച്ചതിനെ തുടർന്ന് യുറോപ്പിലേക്കും യു.എസിലേക്കുമുള്ള വിമാനങ്ങൾ വഴിതിരിച്ച് വിടാൻ ഇന്ത്യൻ കമ്പനികൾ നിർബന്ധിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.