ന്യൂഡൽഹി: രാജ്യാന്തര വിമാന സർവ്വീസിന് അനുമതിപത്രം ലഭിക്കുന്നതിന് മാനദണ്ഡങ്ങളിൽ തിരിമറി കാട്ടിയതിന് എയർ ഏഷ്യ ഗ്രൂപ്പ് സി.ഇ.ഒ ടോണി ഫെർണാണ്ടസിനെതിരെ സി.ബി.െഎ കേസെടുത്തു. രാജ്യാന്തര സർവീസിന് അനുമതിപത്രം ലഭിക്കാൻ വിമാന കമ്പനി ഡയറക്ടർമാർ വ്യോമയാന മേഖലയിലെ 5/20 ചട്ടങ്ങളിൽ ഇളവു ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളും ഫോറിൻ ഇൻവെസ്റ്റ്മെൻറ് പ്രമോഷൻ ബോർഡ്(എഫ്.െഎ.പി.ബി) ചട്ടങ്ങളും ലംഘിച്ചതിനാണ് കേസ്.
20 ഏയർക്രാഫ്റ്റുകളും അഞ്ചു വർഷത്തെ അനുഭവ സമ്പത്തും ഉള്ളവർക്കാണ് അനുമതിപത്രം ലഭിക്കുന്നതിനുള്ള യോഗ്യത. ഇൗ മാനദണ്ഡം ഒഴിവാക്കി കിട്ടാനും നയങ്ങളിൽ മാറ്റം വരുത്തി അനുമതിപത്രത്തിനുള്ള തടസ്സം നീക്കി കിട്ടാനുമായി സർക്കാർ ഉദ്യോഗസ്ഥരിൽ സ്വാധീനം ചെലുത്തിയെന്നാണ് സി.ഇ.ഒക്കെതിരെയുള്ള കുറ്റം.
ടോണി ഫെർണാണ്ടസിനെ കൂടാതെ എയർ ഏഷ്യയുടെ യാത്രാ ഭക്ഷണ ഉടമ സുനിൽ കപൂർ, ഡയറക്ടർ ആർ. വെങ്കട്ട്രാമൻ, ഏവിയേഷൻ കൺസൾട്ടൻറ് ദീപക് തൽവാർ, സിംഗപൂർ ആസ്ഥാനമായ എസ്.എൻ.ആർ ട്രേഡിങ്ങിെൻറ മേധാവി രാജേന്ദ്ര ദുബെ, മറ്റൊരു ജീവനക്കാരൻ എന്നിവർക്കെതിെരയും കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.