മുംബൈ: എയർ എഷ്യ മുൻ സി.ഇ.ഒ മിത്തു ചാൻഡില്യക്ക് 22 കോടി നൽകിയതുൾപ്പടെയുള്ള ടാറ്റ ഗ്രുപ്പിെൻറ പല ഇടപാടുകളും നടന്നത് മുഖ്യമന്ത്രിമാരുടെയും ഉന്നത രാഷ്ട്രീയക്കാരുടെയും അറിവോടെയെന്ന് സുചന. ഒാഡിറ്റിങ് സ്ഥാപനമായ ഡിലോയിറ്റ് പുറത്തുവിട്ട രേഖകളിലാണ് പുതിയ വിവരങ്ങൾ ഉൾപ്പെടുന്നത്. നേരത്തെ ടാറ്റ ഗ്രുപ്പ് പുറത്താക്കിയ സൈറിസ് മിസ്ട്രി ഇൗ ഇടപാടുകെളല്ലാം തന്നെ അഴിമതി നിറഞ്ഞതാണെന്ന് നിലപാടെടുത്തിരുന്നു.
എയർ എഷ്യ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്ക് പണം നൽകാൻ ടാറ്റ ഗ്രുപ്പ് തീരുമാനിച്ച യോഗങ്ങളിൽ മുഖ്യമന്ത്രിമാരും ഉന്നത രാഷ്ട്രീയക്കാരും പെങ്കടുത്തതായാണ് അറിയുന്നത്. ഇതാദ്യമായല്ല ടാറ്റയുടെ യോഗങ്ങളിൽ സർക്കാർ പ്രതിനിധികളുടെ സാന്നിധ്യമുണ്ടാവുന്നത്. മുമ്പ് എച്ച്.എൻ.ആർ ഡയറ്കടർ ഡർബിക്ക് 12 കോടി രൂപ കൊടുത്തപ്പോഴും ആ യോഗത്തിലും ഉന്നത രാഷ്ട്രീയക്കാരുടെ സാന്നിധ്യമുണ്ടായിരുന്നതായി പരാതികളുയർന്നിരുന്നു. എയർ എഷ്യയുമായുള്ള ഇടപാടിനെ കുറിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാെണന്ന് ടാറ്റ അധികൃതരുടെ പ്രതികരണം
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.