എയർടെൽ 8,004 കോടി രൂപ കൂടി തിരിച്ചടച്ചു

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​റി​ന്​ ന​ൽ​കാ​നു​ള്ള കോ​ടി​ക​ളു​ടെ കു​ടി​ശ്ശി​ക​യി​ൽ 8,004 കോ​ടി രൂ​പ കൂ​ടി ഭാ​ര​തി എ​യ​ർ​ടെ​ൽ തി​രി​ച്ച​ട​ച്ചു. ഫെ​ബ്രു​വ​രി 17ന്​ 10,000 ​കോ​ടി രൂ​പ അ​ട​ച്ചി​രു​ന്നു. സു​പ്രീം​കോ​ട​തി​യു​ടെ ക​ടു​ത്ത ശാ​സ​ന​യെ തു​ട​ർ​ന്നാ​ണ്​ എ​യ​ർ​ടെ​ൽ അ​ട​ക്കം ക​മ്പ​നി​ക​ൾ ടെ​ലി​കോം സ്​​പെ​ക്​​ട്രം ഉ​പ​യോ​ഗി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​ൻ കു​ടി​ശ്ശി​ക തു​ക തി​രി​ച്ച​ട​ക്കാ​ൻ തു​ട​ങ്ങി​യ​ത്.

2006-2007 സാ​മ്പ​ത്തി​ക വ​ർ​ഷം മു​ത​ൽ 2019 വ​രെ​യു​ള്ള കു​ടി​ശ്ശി​ക സ്വ​ന്തം നി​ല​ക്ക്​ ക​ണ​ക്കാ​ക്കി​യാ​ണ്​ തി​രി​ച്ച​ട​ക്കു​ന്ന​തെ​ന്ന്​ എ​യ​ർ​ടെ​ൽ അ​റി​യി​ച്ചു. ആ​കെ 35,586 കോ​ടി രൂ​പ​യാ​ണ്​ ക​മ്പ​നി​യു​ടെ കു​ടി​ശ്ശി​ക. 10,000 കോ​ടി അ​ട​ച്ച സ​മ​യ​ത്ത്​ ഭാ​ര​തി എ​യ​ർ​ടെ​ല്ലി​നു കീ​ഴി​ലെ എ​ല്ലാ ക​മ്പ​നി​ക​ളു​ടെ​യും ബാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത്​ 3000 കോ​ടി​യും കൂ​ടാ​തെ 5000 കോ​ടി മു​ൻ​കൂ​റാ​യും കേ​ന്ദ്ര​ത്തി​ലേ​ക്ക്​ അ​ട​ച്ചി​ട്ടു​ണ്ടെ​ന്നും ക​മ്പ​നി വ്യ​ക്​​ത​മാ​ക്കി.

Tags:    
News Summary - Airtel pays additional Rs 8,000 crore as dues to government-business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.