????? ?????????? ?????????????????

25 വ​ര്‍ഷ​ത്തെ ദാ​മ്പ​ത്യ ജീ​വി​തം അ​വ​സാ​നി​പ്പിച്ച് ആ​മ​സോ​ൺ മേ​ധാ​വിയും ഭാര്യയും വേർപിരിയുന്നു

ന്യൂ​യോ​ർ​ക്​: ആ​മ​സോ​ണ്‍ സ്ഥാ​പ​ക​നും സി.​ഇ.​ഒ​യും ശ​ത​കോ​ടീ​ശ്വ​ര​നു​മാ​യ ജെ​ഫ് ബെ​സോ​സ​ും(54) ഭാ​ര്യ മാ​ ക്കെ​ന്‍സി​(48) യും 25 വ​ര്‍ഷ​ത്തെ ദാ​മ്പ​ത്യ ജീ​വി​തം അ​വ​സാ​നി​പ്പി​ക്കു​ന്നു. ബു​ധ​നാ​ഴ്ച ട്വി​റ്റ​റി​ലൂ​ടെ​യാ​ണ്​ ഇ​രു​വ​രും ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ജെ​ഫ് ബെ​സോ​സ് ആ​ണ് 25 വ​ര്‍ഷ​ങ്ങ​ള്‍ക്കു​മു​മ്പ് ആ​മ​സോ​ണി​ന് തു​ട​ക്ക​മി​ട്ട​ത്. ബ്ലൂം​ബെ​ര്‍ഗി​​െൻറ ക​ണ​ക്ക​നു​സ​രി​ച്ച് ലോ​ക​ത്തെ ഏ​റ്റ​വും സ​മ്പ​ന്ന​നാ​യ വ്യ​ക്തി​യാ​ണ് ബെ​സോ​സ്. മാ​ക്കെ​ന്‍സി നോ​വ​ലി​സ്​​റ്റാ​ണ്. ഇ​രു​വ​ര്‍ക്കും നാ​ലു കു​ട്ടി​ക​ളാ​ണു​ള്ള​ത്. ഒ​രു കു​ഞ്ഞി​നെ ദ​ത്തെ​ടു​ത്ത​താ​ണ്.
Tags:    
News Summary - Amazon founder Jeff Bezos and wife divorcing after 25 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.