മുംബൈ: ലോക്ഡൗണിനിടയിലും കുതിപ്പ് തുടർന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ടെസ്ല മേധാവി ഇലോൺ മസ്കിനേയും ആൽഫബെറ്റ് സഹസ്ഥാപകരായ സെർജി ബ്രിൻ, ലാറി പേജ് എന്നിവരേയും മറികടന്ന് ലോക സമ്പന്നരുടെ പട്ടികയിൽ മുകേഷ് അംബാനി ആറാം സ്ഥാനത്തെത്തി. കഴിഞ്ഞയാഴ്ച വാരൻ ബഫറ്റിനെ മറികടന്ന് മുകേഷ് അംബാനി എട്ടാം സ്ഥാനത്തെത്തിയിരുന്നു.
ജിയോയിൽ ഫേസ്ബുക്ക്, സിൽവർലേക്ക്, ക്വാൽകോം തുടങ്ങിയ കമ്പനികൾ നിക്ഷേപം നടത്തിയതോടെ റിലയൻസിൻെറ ഓഹരി വില കുതിക്കുകയായിരുന്നു. ഇതാണ് അംബാനിക്ക് തുണയായത്. ഊർജ വിപണിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന അംബാനി സാവാധാനം ഡിജിറ്റൽ ബിസിനസിലേക്കും ഇ-കോമേഴ്സിലേക്കും ചുവട് മാറ്റുകയാണ്. വരും ദിവസങ്ങളും ഇതും അദ്ദേഹത്തിന് ഗുണകരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അമേരിക്കൻ ഓഹരി വിപണിയിൽ ഇടിവുണ്ടായതോടെ ലാറി പേജിൻെറ ആസ്തി 71.6 ബില്യൺ ഡോളറായും ബ്രിയാേൻറത് 69.4 ബില്യൺ ഡോളറായും കുറഞ്ഞിരുന്നു. ഇലോൺ മസ്കിൻെറ ആസ്തി 68.6 ബില്യൺ ഡോളറായാണ് കുറഞ്ഞത്.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.