മുംബൈ: പ്രമുഖ വ്യവസായിയും ബജാജ് ഇലക്ട്രിക്കൽസ് എം.ഡിയുമായ ആനന്ദ് ബജാജ് അന്തരിച്ചു. 41 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ചയാണ് മരണം. ബജാജ് ഇലക്ട്രിക്കൽസ് ചെയർമാൻ ശേഖർ ബജാജിെൻറ ഏക മകനാണ് ആനന്ത്.
ഹാർവഡ് ബിസിനസ് സ്കൂളിലെ പൂർവ വിദ്യാർഥിയായ ഇേദ്ദഹം 1999ലാണ് പിതാവിെൻറ കമ്പനിയിൽ ഒൗദ്യോഗിക ജീവിതം ആരംഭിക്കുന്നത്. വിവിധ തസ്തികകളിൽ സേവനമനുഷ്ഠിച്ച ഇദ്ദേഹം രണ്ടുമാസം മുമ്പാണ് കമ്പനിയുടെ എം.ഡിയായി ചുമതലയേറ്റത്. ഇന്ത്യൻ മർച്ചൻറ്സ് ചേംബറിെൻറ യുവ സംരംഭക വിഭാഗത്തിലും ഗ്രീൻപീസിലും അംഗമായിരുന്നു. മാതാവ്: കിരൺ ബജാജ്. ഭാര്യയും മൂന്നു വയസ്സുള്ള കുട്ടിയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.