ന്യൂഡൽഹി: നോട്ടു നിരോധിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉപദേശിച്ചവർ, അതു പൊളിഞ്ഞപ്പോൾ അടുത്ത ഉപദേശവുമായി രംഗത്ത്. ഒരുവിധ നികുതിയും വേണ്ട; പകരം ബാങ്കിടപാടു നികുതി മതി. അത് നടപ്പാക്കിയാൽ പ്രശ്നങ്ങളെല്ലാം കഴിഞ്ഞു. ഒരുവട്ടം വെട്ടിൽ വീണ മോദി ഉപദേശം സ്വീകരിക്കുമോ എന്ന് വ്യക്തമല്ല. മെക്കാനിക്കൽ എൻജിനീയറും ലാത്തൂർ സ്വദേശിയുമായ അനിൽ ബോകിലിെൻറ നേതൃത്വത്തിൽ പുണെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അർഥക്രാന്തി സൻസ്ഥാൻ എന്ന സംഘടനയാണ് ഇത്തരമൊരു നിർദേശം നോട്ടുനിരോധനത്തിെൻറ ഒന്നാം വാർഷികത്തിൽ വീണ്ടും അവതരിപ്പിക്കുന്നത്. നികുതിരഹിത ഇന്ത്യയെന്നതാണ് ആശയം.
നോട്ടുനിരോധനം പ്രഖ്യാപിക്കുന്നതിനു വളരെ മുമ്പ് അതേക്കുറിച്ച് അർഥക്രാന്തിക്കാർ പ്രധാനമന്ത്രിയെ കണ്ട് വിവരണം നടത്തിയിരുന്നു. നോട്ടു നിരോധനത്തിനു പുറമെ, നികുതികളെല്ലാം എടുത്തുകളഞ്ഞ് ബാങ്കിങ് ഇടപാടു നികുതി കൊണ്ടുവരണമെന്നാണ് അവരുടെ പുതിയ കണ്ടെത്തൽ. ജി.എസ്.ടി ധിറുതിപിടിച്ച് നടപ്പാക്കിയതിെൻറ കെടുതികൾ നേരിടുന്ന മോദിസർക്കാറിന് പുതിയ ആശയം നടപ്പാക്കാൻ പത്തുവട്ടം ആലോചിക്കേണ്ടിവരും.നോട്ടുനിരോധനം സർക്കാറിെൻറ ഉറച്ച തീരുമാനങ്ങളിലൊന്നായിരുന്നെങ്കിലും കള്ളപ്പണം പൂർണമായും ഇല്ലാതാക്കാൻ ഇപ്പോഴത്തെ നികുതിഘടന മാറ്റിയേ തീരൂ എന്ന് ബോകിൽ വാദിക്കുന്നു.
േനാട്ടു നിരോധനം ഘടനാപരമായ മാറ്റത്തിെൻറ തുടക്കം മാത്രം. പണത്തിെൻറ രൂപത്തിലുള്ള കള്ളപ്പണം കുറഞ്ഞിട്ടുണ്ട്. നികുതി അടിത്തറ വിപുലമായി. റിയൽ എസ്റ്റേറ്റ് വിലകൾ ഇടിഞ്ഞു. ഡിജിറ്റൽ പണമിടപാട് കൂടി. മൂലധനച്ചെലവു കുറഞ്ഞതും നോട്ടു നിരോധനംകൊണ്ട് ഉണ്ടായ നേട്ടമാണ്. ഇതൊക്കെ സമ്പദ്വ്യവസ്ഥക്ക് അനുകൂല ഘടകങ്ങളാണ്.
ദരിദ്രരുടെ സമ്പത്തിന് സുരക്ഷ ഇല്ലാതിരുന്ന സ്ഥിതി, അവർ ബാങ്കിങ് സംവിധാനവുമായി അകന്നുകഴിഞ്ഞ അവസ്ഥ, വലിയ പലിശനിരക്കിൽ സമാന്തര വിപണികൾ പ്രവർത്തിച്ച അവസ്ഥ എന്നിവക്കെല്ലാം നോട്ടു നിരോധനത്തിലൂടെ മാറ്റമുണ്ടായെന്ന് ബോകിൽ വാദിക്കുന്നു. സർക്കാറിനു മുന്നിൽവെച്ച അഞ്ചിന നിർദേശങ്ങളിൽ 50, 100 രൂപ നോട്ടുകൾ പിൻവലിക്കണമെന്ന കാഴ്ചപ്പാടും അവതരിപ്പിച്ചിരുന്നതായി ഒരു ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ അനിൽ ബോകിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.