ന്യൂഡൽഹി: പകുതി തുക സർക്കാരിന് നൽകി കള്ളപണം വെളുപ്പിക്കാനുള്ള പുതിയ പദ്ധതിക്ക് കേന്ദ്ര സർക്കാർ രൂപം നൽകി. റവന്യു സെക്രട്ടറി ഹഷ്മുക് ആദിയയാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. ബാങ്കിൽ നിക്ഷേപിക്കപ്പെട്ടത് കൊണ്ട് കള്ളപണം അതാല്ലാതായി മാറുന്നിലെന്നും അതിന് നികുതി നൽകുേമ്പാൾ മാത്രമാണ് പണം നിയമവിധേയമായി മാറുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുതിയ പദ്ധതി പ്രകാരം 50 ശതമാനം തുക സർക്കാരിന് നികുതിയായി നൽകി കള്ളപണം വെളുപ്പിക്കാൻ സാധിക്കും. നാളെ മുതൽ ഇൗ പദ്ധതി നിലവിൽ വരും. 2017 മാർച്ച് 31 വരെ പദ്ധതി ഉപയോഗപ്പെടുത്തി കള്ളപണം വെളുപ്പിക്കുന്നതിന് സാധിക്കുമെന്ന് റവന്യു സെക്രട്ടറി അറിയിച്ചു.
കള്ളപ്പണ നിക്ഷേപം കണ്ടെത്തുന്നതിനായി ജനധൻ അക്കൗണ്ടുകളിൽ പരിശോധ കർശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കള്ളപണ നിക്ഷേപത്തെ കുറിച്ച് ജനങ്ങൾക്ക് വിവരം നൽകുന്നതിനായി പുതിയ ഇമെയിൽ െഎ.ഡി ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.