ന്യൂഡൽഹി: പഞ്ചാബ് നാഷനൽ ബാങ്കിലെ 11,400 കോടി രൂപയുടെ വായ്പ തട്ടിപ്പിന് ബാങ്കും ഒാഡിറ്റർമാരുമാണ് ഉത്തരവാദികളെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. ദിവസങ്ങൾ നീണ്ട മൗനത്തിനുശേഷം ധനമന്ത്രി നടത്തുന്ന ആദ്യ പ്രതികരണമാണിത്.
തീരുമാനങ്ങളെടുക്കാൻ ബാങ്ക് മാനേജ്മെൻറുകൾക്ക് അധികാരം കിട്ടുേമ്പാൾ, അവർ അത് ശരിയായ രീതിയിൽ ഫലപ്രദമായി ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. അത് ഇല്ലാതെവരുേമ്പാൾ ചോദ്യം മാനേജ്മെൻറിനുനേരെ ഉയരും. പ്രാഥമികമായി നോക്കിയാൽ വായ്പ തട്ടിപ്പിെൻറ ഉത്തരവാദികൾ ബാങ്കും ഒാഡിറ്റർമാരുമാണ്. ക്രമക്കേട് കണ്ടെത്താൻ കഴിയാതെപോയത് എന്തുകൊണ്ടാണെന്ന് അവർ പരിശോധിക്കണം.
ബാങ്കിങ് സംവിധാനത്തെ കബളിപ്പിക്കുന്നവരെ ഭരണകൂടം പിന്തുടർന്ന് പിടികൂടും. ക്രമക്കേട് കണ്ടെത്താൻ പുതിയ സംവിധാനം ഉണ്ടാക്കുന്ന കാര്യം മേൽനോട്ട ഏജൻസികൾ പരിശോധിക്കണം. ഒറ്റപ്പെട്ട സംഭവങ്ങൾ മുളയിലേ നുള്ളാൻ സാധിക്കണം -ജെയ്റ്റ്ലി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വജ്രവ്യാപാരി നീരവ് മോദി നിൽക്കുന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ അർഥമില്ലെന്ന് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ അഭിപ്രായപ്പെട്ടു. ആ ചിത്രം ഒന്നും തെളിയിക്കുന്നില്ല. എനിക്കൊപ്പം ഇരിക്കുന്ന പലർക്കിടയിൽ ഒരാൾ ചെയ്യുന്ന കുറ്റത്തിന് ഞാൻ എങ്ങനെ ഉത്തരവാദിയാവും? നീരവ് മോദിയുമായി ബന്ധപ്പെട്ട കേസിൽ 5000 കോടിയുടെ സ്വത്ത് ഇതിനകം പിടിച്ചെടുത്തിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.