ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ മാറ്റിമറിച്ച പരിഷ്കാരങ്ങൾ നടപ്പിലാക്കിയ ധനമന്ത്രിമാരുടെ പട്ടികയിലാവും ജെയ്റ ്റ്ലിയുടെ പേരും എഴുതി ചേർക്കുക. 1991ൽ മൻമോഹൻ സിങ് ധനമന്ത്രിയായിരുന്നപ്പോൾ നടപ്പാക്കിയ സാമ്പത്തിക പരിഷ്കാര ങ്ങൾക്ക് ശേഷം ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ടത് ജെയ്റ്റ്ലിയുടെ കാലത്തായിരുന ്നു. 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ സമയത്തും ഉലയാതിരുന്ന ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ ദിശ തെറ്റിയത് ജെയ ്റ്റ്ലി ധനമന്ത്രിയായിരുന്നു അഞ്ച് വർഷം കൊണ്ടാണെന്ന വിലയിരുത്തലുകൾ ശക്തമാണ്.
ഒന്നാം മോദി സർക്കാറ ിൻെറ കാലത്തുള്ള ജി.എസ്.ടിയും നോട്ടു നിരോധനവും പോലുള്ള പരിഷ്കാരങ്ങൾ സമ്പദ്വ്യവസ്ഥയെ കീഴ്മേൽ മറിക്കാൻ ശ േഷിയുള്ളതായിരുന്നു. ബാങ്കുകളിലെ കിട്ടാകടം, സമ്പദ്വ്യവസ്ഥയുടെ വളർച്ചാ നിരക്കിലെ കുറവ് തുടങ്ങി ധനമന്ത്രി സ് ഥാനത്തിരുന്ന സമയത്ത് ജെയ്റ്റ്ലിക്ക് പ്രശ്നങ്ങളൊഴിഞ്ഞിരുന്നില്ല. പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടിക ൾ സ്വീകരിക്കുന്നതിനൊടൊപ്പം പ്രതിപക്ഷത്തിൻെറ വിമർശനങ്ങൾക്ക് മറുപടി പറയേണ്ട ബാധ്യത കൂടി ജെയ്റ്റ്ലിക്ക ുണ്ടായിരുന്നു. ഒരു അഭിഭാഷകൻെറ നയചാരുതയോടെ ആ കർത്തവ്യം നിറവേറ്റാനായിരുന്നു ജെയ്റ്റ്ലി ഭരണകാലയളവിൽ ശ്രമിച ്ചത്. എങ്കിലും ട്രാക്ക് തെറ്റിയ സമ്പദ്വ്യവസ്ഥ പലപ്പോഴും ജെയ്റ്റ്ലിയുടെ പ്രതിരോധങ്ങളെ ദുർബലമാക്കിയിര ുന്നു.
2016ലെ നോട്ട് നിരോധനമാണ് ജെയ്റ്റ്ലിയുടെ ഭരണകാലത്തുണ്ടായ പ്രധാന പരിഷ്കാരം. അഴിമതിയും കള്ളപണവും ഇല്ലാതാക്കുമെന്ന് അവകാശപ്പെട്ട് അധികാരത്തിലെത്തിയ മോദി സർക്കാർ ഇതിനുള്ള നടപടികളൊന്നും സ്വീകരിക്കാതെ മുന്നോട്ട് പോയപ്പോൾ വിമർശനങ്ങൾ ശക്തമായി. പ്രതിപക്ഷം ഉൾപ്പടെ കടുത്ത ഭാഷയിൽ വിമർശിക്കുേമ്പാഴാണ് 2016 നവംബർ എട്ടിന് 500,1000 രൂപയുടെ നോട്ടുകൾ നിരോധിക്കാൻ മോദി സർക്കാർ തയാറായത്. ധനമന്ത്രി ജെയ്റ്റ്ലി പോലും അറിയാതെയായിരുന്നു തീരുമാനം പ്രഖ്യാപിച്ചതെന്ന റിപ്പോർട്ടുകൾ അന്നു തന്നെ പുറത്ത് വന്നിരുന്നു. എന്നാൽ,പിന്നീട് നോട്ട് നിരോധനത്തെ ജെയ്റ്റ്ലി ശക്തമായി ന്യായീകരിച്ചു. ബി.ജെ.പിയിൽ നിന്നു തന്നെ സുബ്രമണ്യം സ്വാമിയെ പോലുള്ള നേതാക്കൾ എതിർത്തപ്പോഴും ജെയ്റ്റ്ലി നിലപാടിൽ ഉറച്ചു നിന്നു.
അതേസമയം, സാമ്പത്തിക വിദഗ്ധരായ മൻമോഹൻ സിങ്, രഘുറാം രാജൻ തുടങ്ങിയവർ പ്രവചിച്ചത് പോലെ വിപരീത ഫലമാണ് നോട്ട് നിരോധനം ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ സൃഷ്ടിച്ചത്. നിരോധനത്തെ തുടർന്ന് ഇന്ത്യയിൽ കടുത്ത നോട്ട് ക്ഷാമമുണ്ടായി. സമ്പദ്രംഗത്തെ പ്രവർത്തനങ്ങളെല്ലാം മന്ദഗതിയിലായി. ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായിരുന്ന അസംഘടിത മേഖല തകർന്നു. പൊതുവേദിയിൽ ഒന്നു കരഞ്ഞ് മോദി നോട്ട് നിരോധനത്തിൻെറ പാപഭാരം കഴുകി കളഞ്ഞപ്പോൾ ദിശ തെറ്റിയ സമ്പദ്വ്യവസ്ഥയെ ശരിയാക്കാനുള്ള ദൗത്യം ജെയ്റ്റ്ലിയുടെ തലയിലേക്കാണ് വന്നു വീണത്. പക്ഷേ പാളം തെറ്റി ഭ്രാന്തമായ വേഗതയിൽ ഓടുകയായിരുന്ന ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ പിടിച്ച് നിർത്തി ശരിയായ ട്രാക്കിലേക്ക് മാറ്റാൻ ജെയ്റ്റ്ലിയുടെ തന്ത്രങ്ങൾ മാത്രം മതിയായിരുന്നില്ല. രൂപയുടെ മൂല്യം ഡോളറിനെതിരെ വലിയ തകർച്ച നേരിടുന്നതിനും തീരുമാനം ഇടയാക്കി. നോട്ട് നിരോധനം മൂലം കള്ളപണം ഇല്ലാതാകുമെന്ന അവകാശവാദവും യാഥാർഥ്യമായില്ല. വിദേശ രാജ്യങ്ങളിൽ നിന്ന് കള്ളപണം തിരികെ കൊണ്ടു വരുമെന്ന് അധികാരത്തിലെത്തുന്നതിന് മുമ്പ് വാഗ്ദാനം നൽകിയിരുന്നെങ്കിലും ഇക്കാര്യത്തിലും കാര്യമായി മുന്നോട്ട് പോകാൻ സർക്കാറിനായില്ല. നോട്ട് നിരോധനം തീവ്രവാദികൾക്കുള്ള പണസ്രോതസ്സ് ഇല്ലാതാക്കുമെന്ന് പ്രഖ്യാപനത്തിന് ഫലം കണ്ടില്ലെന്ന വ്യക്തമായ സൂചനയായിരുന്നു പുൽവാമയിലെ ഭീകരാക്രമണം.
ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ ചരിത്രത്തിലിടം പിടിച്ച പരിഷ്കാരമായിരുന്നു ജി.എസ്.ടി. രാജ്യം മുഴുവൻ എകീകൃത നികുതിയെന്നതായിരുന്നു ജി.എസ്.ടിയെന്ന സങ്കൽപ്പത്തിൻെറ കാതൽ. രാജ്യത്തെ 17 നികുതികളെ ഒറ്റ നികുതിയാക്കി മാറ്റുകയായിരുന്നു ജി.എസ്.ടി. ഇതിലേക്കുള്ള മാറ്റം സങ്കീർണമായൊരു പ്രക്രിയയായിരുന്നു. സ്ലാബുകളിലും അതിൽ ഉൾപ്പെടുത്തേണ്ട ഉൽപന്നങ്ങളിലുമെല്ലാം തീരുമാനമെടുക്കണമെന്ന വലിയൊരു കടമ്പ ധനമന്ത്രിക്ക് മുമ്പിലുണ്ടായിരുന്നു. ഈ കടമ്പ മറികടന്ന് ഇന്ത്യക്ക് മുഴുവനായി ജി.എസ്.ടിയെന്ന ഏകീകൃത നികുതി സമ്പ്രദായം അവതരിപ്പിക്കാൻ ജെയ്റ്റ്ലിക്കായി. കുറ്റമറ്റ സംവിധാനമാണോ ജെയ്റ്റ്ലി അവതരിപ്പിച്ചതെന്നത് സംബന്ധിച്ച് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ജി.എസ്.ടിയുടെ പിന്നിൽ പ്രവർത്തിച്ച പ്രധാന വ്യക്തികളിലൊരാൾ ജെയ്റ്റ്ലായിരുന്നു. ജി.എസ്.ടിയിൽ നിരവധി പ്രശ്നങ്ങളുണ്ടായപ്പോൾ നികുതി സംവിധാനത്തിൽ കാതലായ പരിഷ്കാരങ്ങൾ വരുത്താനും ധനമന്ത്രി നിർബന്ധിതനായി.
രാജ്യത്തെ ബാങ്കിങ് മേഖല സമാനതകളില്ലാതെ പ്രതിസന്ധിയെ അഭിമുഖീകരിച്ചതും ജെയ്റ്റ്ലി ധനമന്ത്രിയായിരുന്ന കാലത്തായിരുന്നു. കിട്ടാകടമായിരുന്നു ബാങ്കിങ് മേഖല അഭിമുഖീകരിച്ച പ്രധാന പ്രതിസന്ധി. വിജയ് മല്യ, നീരവ് മോദി പോലുള്ള വൻ വ്യവസായികൾ വായ്പയെടുത്ത് രാജ്യം വിട്ടതോടെ ബാങ്കുകൾ പ്രതിസന്ധിയിലായി. ഇതിനിടെ ബാങ്കുകളെ കബളിപ്പിച്ച് രാജ്യം വിട്ടവർക്കെതിരെ മോദി സർക്കാർ നടപടികൾ എടുക്കുന്നില്ലെന്ന വിമർശനവും ഉയർന്നു. ബാങ്കുകളുടെ സ്ഥിതി അനുദിനം മോശമാവുകയായിരുന്നു. ഒടുവിൽ മൂലധനസമഹാരണത്തിലുടെ സർക്കാർ ചിലവിൽ ബാങ്കുകളെ കരകയറ്റുകയെന്ന ഉത്തരവാദിത്തം സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധനമന്ത്രിയെന്ന നിലയിൽ ജെയ്റ്റ്ലിക്ക് ഏറ്റെടുക്കേണ്ടി വന്നു.
വായ്പയെടുത്ത രാജ്യം വിട്ട പല വ്യവസായികൾക്കും ബി.ജെ.പിയുമായി അടുത്ത ബന്ധമുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നതോടെ ജെയ്റ്റ്ലിയും ധനവകുപ്പും വീണ്ടും പ്രതിരോധത്തിലാവുന്നതാണ് കണ്ടത്. ഭരണകാലം അവസാനിക്കുന്നത് വരെയും കിട്ടാകടത്തിൽ കാര്യമായൊന്നും മുന്നോട്ട് പോകാൻ ഒന്നാം മോദി സർക്കാറിന് ജെയ്റ്റ്ലിക്കും കഴിഞ്ഞില്ലെന്നതാണ് യാഥാർഥ്യം.
സമഗ്രമായ മാറ്റങ്ങളായിരുന്നു സമ്പദ്വ്യവസ്ഥയിൽ ജെയ്റ്റ്ലിയുടെ കാലത്തുണ്ടായത്. മാറ്റങ്ങൾ അനുകൂലമോ പ്രതികൂലമോ എന്ന കാര്യത്തിൽ തർക്കങ്ങളുണ്ടെങ്കിലും പരിഷ്കാരങ്ങളുണ്ടായി എന്നത് യാഥാർഥ്യമാണ്. വളർച്ചാ നിരക്ക് ഉൾപ്പടെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത് ആദ്യ മോദി സർക്കാറിൻെറ ഭരണകാലത്ത് സമ്പദ്വ്യവസ്ഥയിൽ കാര്യമായ പുരോഗതിയുണ്ടായില്ലെന്നാണ്. എങ്കിലും കുറേ വർഷത്തിന് ശേഷം സമ്പദ്വ്യവസ്ഥയിൽ പരിഷ്കാരങ്ങൾക്ക് മുതിരുകയായിരുന്ന 2014 മുതൽ 2019 വരെ ധനമന്ത്രി സ്ഥാനത്തിരുന്ന ജെയ്റ്റ്ലി ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.