മുംബൈ: അടുത്ത ആറ് മാസത്തേക്ക് ആർ.ബി.െഎയുടെ കരുതൽ ധനം ആവശ്യമില്ലെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. ആർ.ബി.െഎയിൽ നിന്ന് കരുതൽ ധനം കേന്ദ്രസർക്കാർ ആവശ്യപ്പെട്ടുവെന്ന് പ്രതിപക്ഷം ഉൾപ്പടെ ആരോപണവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ജെയ്റ്റ്ലിയുടെ പ്രസ്താവന.
അടുത്ത ആറ് മാസത്തേക്ക് ആർ.ബി.െഎയുടെ കരുതൽ ധനം ആവശ്യമില്ലെന്ന് ജെയ്റ്റ്ലി പറഞ്ഞു. ഭരണഘടന സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം സർക്കാർ അംഗീകരിക്കുന്നുണ്ട്. ചില ധനകാര്യസ്ഥാപനങ്ങൾക്ക് ധനപരമായി പ്രതിസന്ധിയുണ്ടാകുേമ്പാൾ അത്തരം പ്രശ്നങ്ങൾ ആർ.ബി.െഎയുമായി ചേർന്ന് പരിഹരിക്കുമെന്നും ജെയ്റ്റ്ലി വ്യക്തമാക്കി.
കരുതൽ ധനം ആവശ്യപ്പെട്ട് റിസർവ് ബാങ്കിനെ കേന്ദ്രസർക്കാർ സമീപിച്ചതായി വാർത്തകളുണ്ടായിരുന്നു. ഇതിന് ശേഷം നടന്ന ആർ.ബി.െഎ യോഗത്തിൽ കരുതൽ ധനം കുറക്കുന്നതിനെ കുറിച്ച് പരിശോധിക്കാൻ കേന്ദ്രബാങ്ക് സമിതിയെ നിയോഗിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.