മുംബൈ: മുൻ എസ്.ബി.െഎ തലവ അരുന്ദതി ഭട്ടാചാര്യ റിലയൻസ് ഇൻഡസ്ട്രീസിൽ ചേർന്നു. കമ്പനിയുടെ സ്വതന്ത്ര അഡീഷണൽ ഡയറക്ടറായാണ് അരുന്ദതിയുടെ നിയമനം. സ്റ്റോക്ക് എക്സ്ചേഞ്ചുകളിലാണ് റിലയൻസ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഒക്ടോബർ 17 മുതൽ അഞ്ച് വർഷത്തേക്കാണ് നിയമനം. കമ്പനി ബോർഡ് ഡയറക്ടർമാരുടെ യോഗത്തിലാണ് അരുന്ദതി ഭട്ടാചാര്യയെ സ്വന്ത്രത അഡീഷണൽ ഡയറക്ടറായി നിയമിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞയാഴ്ച അരുന്ദതി ഭട്ടാചാര്യയെ ക്രിസ് കാപ്പിറ്റൽ എന്ന സ്ഥാപനം ഉപദേശകയായി നിയമച്ചതിന് പിന്നാലെയാണ് റിലയൻസും അവർക്ക് പദവി നൽകിയത്.
1977ൽ എസ്.ബി.െഎയിൽ പ്രൊബേഷണറി ഒാഫീസറായാണ് അരുന്ദതി ഭട്ടാചാര്യ ഒൗദ്യോഗിക ജീവിതം ആരംഭിച്ചത്. 2013ലാണ് അവർ എസ്.ബി.െഎയുടെ ചെയർപേഴ്സൺ സ്ഥാനത്ത് എത്തുന്നത്. 40 വർഷത്തെ സേവനത്തിന് ശേഷം കഴിഞ്ഞ ഒക്ടോബറിലാണ് അരുന്ദതി ഭട്ടാചാര്യ എസ്.ബി.െഎയിൽ നിന്ന് വിരമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.