ന്യൂഡൽഹി: കഴിഞ്ഞ വർഷം നവംബർ എട്ടാം തിയതിയാണ് 500, 1000 രൂപയുടെ നോട്ടുകൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ തീരുമാനമെടുത്തത്. സാമ്പത്തിക മേഖലയെ സംബന്ധിച്ചടുത്തോളം തീർത്തും അപ്രതീക്ഷിതമായിരുന്നു തീരുമാനം. കള്ളപ്പണവും കള്ളനോട്ടും തടയാനാണ് നോട്ട് നിരോധനം ഏർപ്പെടുത്തിയതെന്നായിരുന്നു സർക്കാർ ഭാഷ്യം. പിന്നീട് പ്രഖ്യാപിത ലക്ഷ്യങ്ങളിലേക്ക് ഒന്നു കൂടി കടന്നു വന്നു ഡിജിറ്റൽ പണമിടപാട്. പണരഹിത സമ്പദ്വ്യവസ്ഥയിലേക്കുള്ള മാറ്റത്തിന് സർക്കാർ തീരുമാനം ഗുണകരമാവുെമന്നായിരുന്നു പ്രചാരണം. എന്നാൽ നോട്ട് നിരോധനം നിലവിൽ വന്ന് ആറ് മാസങ്ങൾക്കപ്പുറവും ഡിജിറ്റൽ ഇടപാടിൽ വർധനയുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.
ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഒാസ്വാളിെൻറ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത് നോട്ട് പിൻവലിക്കലിന് ശേഷം ഡിജിറ്റൽ ഇടപാടുകളുടെ എണ്ണത്തിൽ വർധനയില്ലെന്നാണ്. ഇതോടെ നോട്ട് പിൻവലിക്കലിെൻറ പ്രധാനപ്പെട്ട ലക്ഷ്യകളിലൊന്നായ ഡിജിറ്റൽ സമ്പദ്വ്യവസ്ഥ എന്നതിൽ ഒട്ടും മുന്നോട്ട് പോകാൻ സാധിച്ചിട്ടില്ലെന്നും തെളിയുകയാണ്. നോട്ട് പിൻവലിക്കലിെൻറ ആദ്യ ഘട്ടത്തിൽ മന്ദഗതിയിലായിരുന്ന എ.ടി.എം ഇടപാടുകൾ വീണ്ടും പൂർവ സ്ഥിതിയിലായതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. റീെട്ടയിൽ ഡിജിറ്റൽ ഇടപാടുകൾ (പി.ഒ.എസ്, പി.പി.െഎ., െഎ.എം.പി.എസ്, യു.പി.െഎ ) ആദ്യഘട്ടത്തിൽ വർധനയുണ്ടായെങ്കിലും നിലവിലെ സ്ഥിതി സംബന്ധിച്ച് റിപ്പോർട്ടിൽ പരാമർശമില്ല.
രാജ്യത്തെ ഭൂരിപക്ഷം പണമിടപാടുകളും ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റാനാണ് സർക്കാർ ലക്ഷ്യമിട്ടത്. നോട്ട് പിൻവലിക്കൽ ഇതിന് സഹായകമാവുമെന്നായിരുന്നു വാദം. എന്നാൽ ഡിജറ്റിൽ സമ്പദ്വ്യവസ്ഥയിലേക്കുള്ള മാറ്റം മന്ദഗതിയാണ് നടക്കുന്നതെന്നാണ് ഒാസ്വാൾ പുറത്ത് വിട്ട റിപ്പോർട്ട് പറയുന്നത്. രാജ്യത്തെ ജി.ഡി.പി വളർച്ച നിരക്ക് കുറയുന്നതിന് നോട്ട് പിൻവലിക്കൽ കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിറ്റൽ സമ്പദ്വ്യവസ്ഥയിലേക്കുള്ള മാറ്റം എന്ന ലക്ഷ്യവും പൂർത്തീകരിക്കപ്പെടാതെ പോവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.