മുംബൈ: ബാങ്കിങ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട വാർത്തകൾ നിറയുന്നതിനിടെ ആക്സിസ് ബാങ്കിന് 2,188.74 കോടിയുടെ നഷ്ടം. മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിെൻറ നാലാം പാദത്തിലാണ് ബാങ്ക് നഷ്ടം രേഖപ്പെടുത്തിയത്. 1998ൽ ഒാഹരി വിപണിയിൽ ലിസ്റ്റ് ചെയ്തതിന് ശേഷം ഇതാദ്യമായാണ് ബാങ്ക് നഷ്ടത്തിലേക്ക് പോവുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ ബാങ്കിന് 1,225.10 കോടിയുടെ ലാഭം ഉണ്ടായിരുന്നു.
ബാങ്കിെൻറ നഷ്ടത്തെ തുടർന്ന് കിട്ടാകടം സംബന്ധിച്ച് കണക്കെടുപ്പ് നടത്തുകയാണെന്ന് സി.ഇ.ഒ ശിഖ ശർമ്മ പ്രതികരിച്ചിരുന്നു. കിട്ടാകടം ബാങ്കിന് പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്ന വസ്തുത ശിഖയും സമ്മതിച്ചിട്ടുണ്ട്. ബാങ്കിെൻറ മൊത്തം മൂലധനം 20 ശതമാനം വരെ വർധിപ്പിക്കും. മൂലധന വർധനവിലുടെ മികച്ച പെർഫോമൻസ് ബാങ്കിങ് മേഖലയിൽ കാഴ്ചവെക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ശിഖ ശർമ്മ പറഞ്ഞു.
ആക്സിസ് ബാങ്കിെൻറ കിട്ടാക്കടം 5.04 ശതമാനത്തിൽ നിന്ന് 6.77 ശതമാനമായി വർധിച്ചിരുന്നു. ഡിസംബർ 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിെൻറ മൂന്നാം പാദത്തിൽ 5.28 ശതമാനമായിരുന്നു ബാങ്കിെൻറ കിട്ടാക്കടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.