ബംഗളൂരു: ശതകോടീശ്വരനും വിപ്രോ ചെയര്‍മാനുമായ അസിം പ്രേംജി 54,000ത്തോളം കോടി രൂപ (780കോടി ഡോളർ) ജീവകാരുണ്യ പ്രവര്‍ത്തനങ്ങൾക്ക് നൽകും. കമ്പനിയിലെ ഓഹരികളില്‍ ഒരുഭാഗമാ ണ് സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കുന്നത്. മൊത്തം ഓഹരികളില്‍ 34 ശതമാനം ഇങ്ങനെ വിനിയോഗിക്കുമെന്ന് അസിം പ്രേംജി ഫൗണ്ടേഷന് അറിയിച്ചു. ഇന്ത്യയുടെ ചരിത്രത്തിൽതന്നെ ഇത്രയും വലിയ തുക ഒരാൾ കാരുണ്യപ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യുന്നത് ആദ്യമാണ്. വിദ്യാഭ്യാസ മേഖലയിലാണ് ഫൗണ്ടേഷന് പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. അസിം പ്രേംജിക്ക് വിപ്രോയില്‍ മാത്രം 74 ശതമാനം ഓഹരികളുണ്ട്.
ഇതിനകം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രേംജി നൽകിയത് 2100 കോടി ഡോളറാണ് -ഏകദേശം 1.45 ലക്ഷം കോടി രൂപ. വിദ്യാഭ്യാസത്തിനു പുറമെ നിർധന ജനവിഭാഗങ്ങൾക്ക് ധനസഹായ പദ്ധതികളും ഫൗണ്ടേഷൻ നടപ്പാക്കുന്നുണ്ട്. അസിം പ്രേംജി യൂനിവേഴ്സിറ്റി 5000ലേറെ വിദ്യാർഥികൾക്ക് ആശ്രയമാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കോടീശ്വരനാണ് അസിം പ്രേംജി. 40 വർഷം മുമ്പ് ആരംഭിച്ച വെജിറ്റബിള്‍ ഓയില്‍ കമ്പനിയാണ് വിപ്രോ. ഇതു പിന്നീട് ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ് വെയര്‍ കമ്പനികളില്‍ ഒന്നാക്കി മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.