ന്യൂഡൽഹി: ജിയോ വന്നതേടെ എയർടെൽ അടക്കമുള്ള വമ്പൻമാർക്കാണ് അടിപതറിയത്. ജിയോയെ വെല്ലാൻ ഭാരതി എയർടെൽ രാജ്യവ്യാപകമായി റോമിങ് ചാർജുകൾ ഒഴിവാക്കാൻ തീരുമാനിച്ചു. വോയിസ്, ഡാറ്റാ സർവീസുകൾക്ക് റോമിങ് ചാർജ് ഒഴിവാക്കാനാണ് എയർടെൽ തീരുമാനിച്ചിരിക്കുന്നത്. 268 മില്യൺ ഉപഭോഗ്താക്കൾക്ക് ഈ തീരുമാനം ഗുണകരമാവുമെന്ന കണക്കുകൂട്ടലിലാണ് കമ്പനി.
റോമിങ് ചാർജ് ഒഴിവാക്കുന്നതോടെ രാജ്യത്തിനകത്ത് എവിടെയും ഉപഭോഗ്താക്കൾക്ക് ലോക്കൽ കോൾ നിരക്കിൽ എയർടെൽ നമ്പർ ഉപയോഗിക്കാം. ഇതിന് പ്രത്യേക ചാർജ് ഈടാക്കുകയില്ല. പുതിയ പരിഷ്കരണം ഏപ്രിൽ 1 മുതൽ നിലവിൽ വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.