വാഷിങ്ടൺ: ഡിജിറ്റൽ കറൻസിയായ ബിറ്റ്കോയിനിെൻറ മൂല്യം ചരിത്രത്തിലാദ്യമായി 14000 ഡോളർ കടന്നു. 14,485 ഡോളറാണ് വ്യാഴാഴ്ചയിലെ ബിറ്റ്കോയിനിെൻറ ഉയർന്ന മൂല്യം. ബ്ലൂംബെർഗാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. ചിക്കാഗോ ആസ്ഥാനമായ ചിക്കാഗോ ബോർഡ് ഒാപ്ഷൻസ് എക്സ്ചേഞ്ച് ബിറ്റ്കോയിൻ ഫ്യൂച്ചേഴ്സ് അവതരിപ്പിക്കാനിരിക്കെയാണ് മൂല്യം കുതിച്ചുയർന്നത്.
2017 തുടക്കം മുതലാണ് ഡിജിറ്റൽ കറൻസിയായ ബിറ്റ്കോയിനിെൻറ മൂല്യം ഉയരാൻ തുടങ്ങിയത്. ഇതുവരെ 1400 ശതമാനം വരെ നേട്ടം ബിറ്റ്കോയിനുണ്ടായിട്ടുണ്ട്.
അതേ സമയം, ബിറ്റ്കോയിനിൽ നിക്ഷേപിക്കുന്നതിന് മുമ്പ് നിക്ഷേപകർ അതീവ ശ്രദ്ധപുലർത്തണമെന്ന് മുന്നറിയിപ്പ് ധനകാര്യ എജൻസികൾ നൽകിയിട്ടുണ്ട്. യു.എസ് കേന്ദ്രബാങ്കായ ഫെഡ് റിസർവ്, ആർ.ബി.െഎ എന്നിവരും ബിറ്റ്കോയിനിൽ നിക്ഷേപിക്കുേമ്പാൾ കരുതലുണ്ടാവണമെന്ന് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.