ന്യൂഡൽഹി: പൊതുമേഖല എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിൽ ജീവനക്കാർക്ക് സ്വമേധയാ വിരമിക്കൽ പദ്ധതി (വോളണ്ടറി റിട്ടയർമെൻറ് സ്കീം -വി.ആർ.എസ്) നടപ്പാക്കാനൊരുങ്ങുന്നു. ഇന്ത്യയിലെ മൂന്നാമത്തെ വലിയ എണ്ണക്കമ്പനിയായ ബി.പി.സി.എൽ സ്വകാര്യ വത്കരിക്കുന്നതിന് മുന്നോടിയായാണ് തീരുമാനം.
സർവിസിൽ തുടരാൻ താൽപര്യമില്ലാത്തവർക്കും മറ്റു സ്വകാര്യ പ്രശ്നങ്ങൾ നേരിടുന്നവർക്കും വി.ആർ.എസിന് അപേക്ഷിക്കാമെന്ന് ബി.പി.സി.എൽ അറിയിച്ചു. ഭാരത് പെട്രോളിയം വോളണ്ടറി റിട്ടയർമെൻറ് സ്കീം 2020ന് ആഗസ്റ്റ് 13 വരെ അപേക്ഷിക്കാം. 45 വയസിന് മുകളിലുള്ളവർക്കാണ് അവസരം. സ്വകാര്യ മാനേജ്മെൻറിന് കീഴിൽ ജോലി ചെയ്യാൻ താൽപര്യമില്ലാത്തവർക്ക് പിരിഞ്ഞുപോകാനുള്ള അവസരമാണിതെന്നും കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
ബി.പി.സി.എല്ലിെൻറ 52.98 ശതമാനം ഓഹരികളാണ് വിറ്റഴിക്കുക. 2000ത്തോളം ജീവനക്കാരാണ് കമ്പനിയെ ആശ്രയിച്ച് ജീവിക്കുന്നത്. അഞ്ചുമുതൽ 10 ശതമാനം വരെ തൊഴിലാളികൾ വി.ആർ.എസ് പദ്ധതിയിൽ പങ്കുചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബന്ധെപ്പട്ടവർ പറഞ്ഞു.
സ്വയം പിരിഞ്ഞുപോകുന്നവർക്ക് നഷ്ടപരിഹാരതുകയും വിരമിക്കലിന് ശേഷം മെഡിക്കൽ ആനുകൂല്യങ്ങളും നൽകും. ബി.പി.സി.എൽ സ്വകാര്യവത്കരണത്തിലൂടെ 2.1 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് കേന്ദ്ര ധനമന്ത്രാലയം ലക്ഷ്യമിടുന്നത്. മുബൈ, കൊച്ചി, മധ്യപ്രദേശിലെ ബിന, അസമിലെ നുമാലിഗഡ് എന്നിവിടങ്ങളിലാണ് കമ്പനിയുടെ പ്രധാന റിഫൈനറികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.