ന്യൂഡൽഹി: ഫിക്സൈഡ്-ലൈൻ ബ്രോഡ്ബാൻഡ് സേവനങ്ങൾക്കുള്ള ലൈസൻസ് ഫീ കുറക്കാനൊരുങ്ങി കേന്ദ്രസർക്കാർ. വീടുകൾക്ക് നൽകുന്ന കണക്ഷനുകൾക്കായിരിക്കും നിരക്ക് കുറക്കുക. 1.98 കോടി ബ്രോഡ്ബാൻഡ് ഉപഭോക്താകൾക്ക് ഗുണകരമാവുന്നതാണ് തീരുമാനം. ബ്ലൂബെർഗിെൻറ റിപ്പോർട്ടനുസരിച്ച് വീടുകളിലെ ബ്രോഡ്ബാൻഡിനുള്ള ലൈസൻസ് നിരക്ക് ഒരു രൂപയാക്കി കുറക്കാനാണ് തീരുമാനം.
വീടുകൾക്ക് നൽകുന്ന ബ്രോഡ്ബാൻഡിെൻറ ലൈസൻസ് നിരക്ക് 0.1 ശതമാനം മാത്രമായിരിക്കും. നിലവിൽ എട്ട് ശതമാനമാണ്. ബ്രോഡ്ബാൻഡ് ലൈസൻസ് ഫീയിലൂടെ ഏകദേശം 880 കോടി സർക്കാറിന് വരുമാനം ലഭിക്കുന്നുമുണ്ട്.
കേന്ദ്രമന്ത്രിസഭയുടെ കൂടി അംഗീകാരം ലഭിച്ചാൽ പുതിയ തീരുമാനം നിലവിൽ വരുമെന്നാണ്പ്രതീക്ഷിക്കുന്നത്. റിലയൻസ് ജിയോയുടെ ജിയോ ഫൈബറായിരിക്കും തീരുമാനം കൊണ്ട് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.