സെൻസെക്സ് 163 പോയിന്‍റ് കുതിച്ചു

മുംബൈ: ഇന്ത്യൻ ഒാഹരി വിപണിയിൽ വൻ കുതിപ്പ്. രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ മുംബൈ സൂചിക സെൻസെക്സ് 163.53 പോയിന്‍റ് ഉയർന്ന് 33,919.81ലും ദേശീയ സൂചിക നിഫ്റ്റി 39.95 പോയിന്‍റ് ഉയർന്ന് 10,480.25ലും ആണ് വ്യാപാരം നടക്കുന്നത്. 0.48ഉം 0.38 ഉം ആണ് യഥാക്രമം ശതമാന കണക്ക്. 

ഒ.എൻ.ജി.സി, മാരുതി, ഭാരതി എയർടെൽ, എം ആൻഡ് എം, ടാറ്റാ മോട്ടോഴ്സ് എന്നീ കമ്പനികൾ നേട്ടം കൈവരിച്ചു. കോൾ ഇന്ത്യ, പവർ ഗ്രിഡ്, ഹീറോ മോട്ടോകോപ്, ബജാജ് ഒാട്ടോ, ഇൻഡസ്ഇൻഡ് ബാങ്ക് എന്നീ കമ്പനികളുടെ ഒാഹരികളുടെ വ്യാപാരം നഷ്ടത്തിലാണ്. 

മോദി സർക്കാറിന്‍റെ അടുത്ത ബജറ്റ് കർഷകർക്കും കാർഷിക മേഖലക്കും മുൻതൂക്കം നൽകുന്നതാണെന്ന മാധ്യമ റിപ്പോർട്ട് മോട്ടോർ കമ്പനികളുടെ ഒാഹരികൾക്ക് നേട്ടമായി. ഈ മേഖലയുമായി ബന്ധപ്പെട്ട കമ്പനികളുടെ ഒാഹരികൾ 40 ശതമാനം ഉയർച്ചയാണ് രേഖപ്പെടുത്തിയത്. 

അമേരിക്കൻ സമ്പദ് വ്യവസ്ഥയുടെ സുസ്ഥിര വളർച്ചയാണ് ഏഷ്യൻ ഒാഹരികൾക്ക് നേട്ടമായത്. അതേസമയം, കാ​റ്റ​ലോ​ണി​യ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വാതന്ത്ര്യവാദികൾക്ക് മുന്‍തൂക്കം ലഭിച്ചത് യൂറോയുടെ ഇടിവിന് കാരണമായി. 


 

Tags:    
News Summary - BSE benchmark Sensex jumps 163 points -Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.