ഡിജിറ്റൽ ഇടപാട്​: ബി.എസ്​്​.എൻ.എൽ 15,000 സ്വയ്​പ്പിങ്​ ​െമഷീനുകൾ വാങ്ങ​ുന്നു

ന്യൂഡൽഹി: ഡിജിറ്റൽ ഇടപാടുകൾ പ്രോൽസാഹിപ്പിക്കുന്നതിനായി ബി.എസ്​.എൻ.എൽ 15,000 സ്വയ്​പ്പിങ് െമഷീനുകൾ വാങ്ങുന്നു. 2017 മാർച്ചോടു കൂടി 40 ശതമാനം ഇടപാടുകളും ഡിജിറ്റൽ രൂപത്തിലേക്ക്​ മാറ്റാനാണ്​ ബി.എസ്​.എൻ.എൽ ലക്ഷ്യമിടുന്നത്​.

15,ooo സ്വയ്​പ്പിങ്​ െമഷീനുകൾ വാങ്ങാനുള്ള നടപടി ക്രമം ബി.എസ്​.എൻ.എൽ ആരംഭിച്ച്​ കഴിഞ്ഞു. ഡിജിറ്റൽ ഇടപാടുകൾ പ്രോൽസാഹിപ്പിക്കുന്നതിനായാണ്​ ഇൗ നടപടി. രാജ്യം ഡിജിറ്റൽ ഇടപാടുകളിലേക്ക്​ ചുവട്​ വെക്കു​േമ്പാൾ ബി.എസ്​.എൻ.എല്ലി​ന്​ അതിൽ നിന്ന്​ മാറി നിൽക്കാൻ സാധിക്കില്ലെന്ന്​ കമ്പനിയുടെ സി.എം.ഡി അനുപം ശ്രീവാസ്​തവ പറഞ്ഞു. 

രാജ്യത്തെ നിലവിലുള്ള ബി.എസ്​.എൻ.എൽ സർവീസ്​ സെൻററുകളിലായിരിക്കും പുതിയ െമഷീനിെൻറ സേവനം  ലഭ്യമാക്കുക. ഒരു ജില്ലയിലെ 20 മുതൽ 50 വരെ കേന്ദ്രങ്ങളിൽ സ്വയ്​പ്പിങ്​ െമഷീനുകൾ ഉപയോഗിക്കാനാണ്​ ബി.എസ്​.എൻ.എൽ ലക്ഷ്യമിടുന്നത്​. നിലവിൽ ബി.എസ്​.എൻ.എല്ലിന്​ രാജ്യത്ത്​ 334 ടെലികോം ജില്ലകളുണ്ട്​. 1500 മുതൽ 2000 വരെ സ്വയ്​പ്പിങ്​ െമഷീനുകൾ ബി.എസ്​.എൻ.എല്ലിന്​ ഇപ്പോഴുണ്ട്​. 2017 മാർച്ച്​ 31നകം 40 ശതമാനം ഇടപാടുകളും ഡിജിറ്റൽ രൂപത്തിലേക്ക്​ മാറ്റാനാണ്​ ബി.എസ്​.എൻ.എൽ ലക്ഷ്യമിടുന്ന​െതന്നും അനുപം ശ്രീവാസ്​തവ വ്യക്​തമാക്കി.

Tags:    
News Summary - BSNL to lease 15,000 PoS to push digital bill payment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.