ന്യൂഡൽഹി: കേന്ദ്രബജറ്റിന് ദിവസങ്ങൾ മാത്രം ശേഷിക്കേ ആദായ നികുതിയിൽ മാറ്റങ്ങൾക്ക് സാധ്യത. നികുതിപരിധിയിൽ ഉൾപ്പടെ മാറ്റങ്ങൾ വരുത്തി നികുതിദായകർക്ക് കൂടുതൽ ഇളവുകൾ ധനമന്ത്രി അരുൺ ജെയ്റ്റ്ലി നൽകുമെന്നാണ് സൂചന. നിലവിൽ 2.5 ലക്ഷം രൂപ വരെയുള്ളവർക്ക് ആദായനികുതിയില്ല. ഇൗ പരിധി 3 ലക്ഷമായി ഉയർത്താനാണ് സാധ്യത.
80 സി, 80 സി.സി എന്നിവ പ്രകാരമുള്ള ഇളവിെൻറ പരിധി രണ്ട് ലക്ഷമായി കേന്ദ്രസർക്കാർ ഉയർത്തിയേക്കുമെന്ന് സൂചനയുണ്ട്. ഇതിനൊപ്പം ആദായ നികുതിയുടെ സ്ലാബുകളിലും മാറ്റമുണ്ടായേക്കും.
കേന്ദ്രസർക്കാറിെൻറ ഇൻഫ്രാസ്ട്രക്ചർ ബോണ്ടുകളിലെ നിക്ഷേപങ്ങൾ 50,000 രൂപ കൂടി ഇളവ് നൽകാനുള്ള സാധ്യതകൾ ഏറെയാണ്. മാതാപിതാക്കളുടെ ആരോഗ്യ ഇൻഡൂറൻസ് പദ്ധതിയിലെ നിക്ഷേപത്തിന് നൽകുന്ന ഇളവ്, മെഡിക്കൽ ബില്ലുകളുടെ റീ ഇംബേഴ്സ്മെൻറിന് നൽകുന്ന ഇളവ് എന്നിവയിലും മാറ്റങ്ങൾ വരുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.