ഗുജറാത്ത്​ ഫലം: കേന്ദ്രബജറ്റ്​ ഗ്രാമീണ മേഖലക്ക്​ ഉൗന്നൽ നൽകും

ന്യൂഡൽഹി: ഗുജറാത്ത്​ തെരഞ്ഞെടുപ്പിൽ ഗ്രാമങ്ങളിൽ നിന്ന്​ തിരിച്ചടി നേരിട്ടതോടെ അടുത്ത ബജറ്റിൽ മോദി സർക്കാർ ഗ്രാമീണ മേഖലക്ക്​ ഉൗന്നൽ നൽകുമെന്ന്​ സൂചന. അടുത്ത ബജറ്റ്​ കർഷകർ, ഗ്രാമീണമേഖലയിലെ തൊഴിലവസരങ്ങൾ, അടിസ്ഥാനസൗകര്യ വികസനം എന്നിവക്കാവും പ്രാധാന്യം നൽകുകയെന്ന്​ ധനകാര്യമന്ത്രാലയത്തിലെ ​ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്​ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു. 

ഇക്കഴിഞ്ഞ ഗുജറാത്ത്​ തെര​ഞ്ഞെടുപ്പിൽ നഗര വോട്ടർമാർ ബി.ജെ.പിയെ പിന്തുണച്ചുവെങ്കിലും ഗ്രാമീണ മേഖലയിൽ പാർട്ടിക്ക്​ തിരി​ച്ചടിയേറ്റിരുന്നു. കർഷകരുടെ വരുമാനത്തിലുണ്ടായ കുറവ്​്​്, അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്​തത, തൊഴിലില്ലായ്​മ തുടങ്ങിയ പ്രശ്​നങ്ങളാണ്​ ഗ്രാമീണ മേഖലയിൽ ബി.ജെ.പിക്ക്​ തിരിച്ചടിയായത്​. 2018ലും 2019ലുമായി നിരവധി സംസ്ഥാനങ്ങളിലും ലോക്​സഭയിലേക്കുള്ള തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കുകയാണ് ഇ​ൗ സാഹചര്യത്തിൽ ജനപ്രിയ പ്രഖ്യാപനങ്ങൾക്കാവും ധനമന്ത്രി അരുൺ ജെയ്​റ്റ്​ലി പ്രാധാന്യം നൽകുക​. 

അതേ സമയം, ജി.എസ്​.ടി നടപ്പാക്കിയത്​ മൂലമുണ്ടായ വരുമാന നഷ്​ടം സർക്കാറിനെ കടുത്ത പ്രതിസന്ധിയിലാക്കുന്നുണ്ട്​. പൊതുമേഖല സ്ഥാപനങ്ങളുടെ ഒാഹരി വിൽപ്പന നടത്തിയും സബ്​സിഡി ​പോലുള്ളവ വെട്ടികുറച്ചും ഇൗ പ്രതിസന്ധിയെ മറികടക്കാനാവുമെന്നാണ്​ സർക്കാറി​​െൻറ കണക്കുകൂട്ടൽ. 

Tags:    
News Summary - Budget 2018 likely to focus on rural areas after narrow win in Gujarat election-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.