ആ വെല്ലുവിളി മറികടക്കാൻ ജെയ്​റ്റ്​ലിക്കാവുമോ?

ന്യൂഡൽഹി: വരാനിരിക്കുന്ന കേന്ദ്രബജറ്റ്​ നരേന്ദ്രമോദി സർക്കാറിനെ സംബന്ധിച്ചിടത്തോളം നിർണായകമാണ്​. ജി.എസ്​.ടിയും നോട്ട്​ നിരോധനവും സൃഷ്​ടിച്ച സാമ്പത്തിക പ്രശ്​നങ്ങൾക്ക്​ ബജറ്റിൽ പരിഹാരം കാണണം.  വരവും ചെലവും തമ്മിലുള്ള അന്തരം കുറക്കുകയും വേണം. ഇതിനൊപ്പം വരാനിരിക്കുന്ന തെരഞ്ഞെടുപ്പകൾ കൂടി പരിഗണിച്ച്​ വേണം ബജറ്റുണ്ടാക്കാൻ.

ഭാരതീയ ജനത പാർട്ടിയുടെ പ്രധാന വോട്ട്​ ബാങ്ക് മധ്യവർഗവും നഗര വോട്ടർമാരുമാണ്​. ചെറുകിട വ്യവസായികളിലും മോദി സർക്കാറിന്​ സ്വാധീനമുണ്ട്​. ജി.എസ്​.ടിയും നോട്ട്​ നിരോധനവും ചെറുകിട വ്യവസായികൾക്ക്​ സൃഷ്​ടിച്ച വെല്ലുവിളി ചെറുതല്ല. ഇവർക്കായി ജനപ്രിയമായ പ്രഖ്യാപനങ്ങൾ സർക്കാറിന്​​ നടത്തേണ്ടി വരും. അല്ലെങ്കിൽ വരാനിരിക്കുന്ന ലോക്​സഭ തെരഞ്ഞെടുപ്പിലും ഏട്ട്​ നിയമസഭകളിലേക്ക്​ നടക്കുന്ന തെരഞ്ഞെടുപ്പിലും അത്​ തിരിച്ചടി നൽകും.

ഇതിനൊപ്പം തന്നെ പരിഗണിക്കേണ്ടതാണ്​ ഗ്രാമീണ മേഖലയിലെ പ്രശ്​നങ്ങളും. പല സംസ്ഥാനങ്ങളിലെയും കർഷകർ കടക്കെണിയിൽ വലയുകയാണ്​. ഇവരെ ഒപ്പം നിർത്തണമെങ്കിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ വേണ്ടി വരും. ഗുജറാത്ത്​ തെരഞ്ഞെടുപ്പിൽ ഗ്രാമീണ മേഖലയിൽ ബി.ജെ.പിക്ക്​ വോട്ട്​ കുറഞ്ഞതും ഇതിനൊപ്പം ചേർത്ത്​ വായിക്കേണ്ടതുണ്ട്​. എന്നാൽ, നിലവിലെ സാമ്പത്തിക സ്ഥിതിയനുസരിച്ച്​ പണം വാരിക്കോരി ചെലവഴിക്കാനും സാധ്യമല്ല. തെരഞ്ഞെടുപ്പും രാജ്യ​ത്തി​​െൻറ സാമ്പത്തിക സ്ഥിതിയും ഒരുമിച്ച്​ പരിഗണിക്കണമെന്നതാണ്​ സർക്കാറിന്​ മുന്നിലെ പ്രധാന വെല്ലുവിളി. ധനമന്ത്രി ജെയ്​റ്റ്​ലിക്ക്​ ഇൗ വെല്ലുവിളിയെ എത്രത്തോളം മറികടക്കാൻ സാധിക്കും എന്നതാണ്​ ഉയരുന്ന പ്രധാന ചോദ്യം.

Tags:    
News Summary - Can PM Modi afford to ignore 70% of India in Budget 2018-19?-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.