ന്യൂഡൽഹി: വിഡിയോകോൺ ഗ്രൂപ്പിന് വഴിവിട്ട് വായ്പ നൽകിയെന്ന കേസിൽ െഎ.സി.െഎ.സി.െ എ ബാങ്ക് മുൻ സി.ഇ.ഒ ചന്ദ കൊച്ചാറിനെതിരെ സി.ബി.െഎ കേസെടുത്തു. ചന്ദയുടെ ഭർത്താവ് ദീപക് കൊച്ചാർ, വിഡിയോകോൺ എം.ഡി വേണുഗോപാൽ ധൂത് എന്നിവർക്കെതിരെയും കേസുണ്ട്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ വിഡിയോകോൺ ഗ്രൂപ്പിെൻറ മുംബൈ, ഒൗറംഗാബാദ് ഒാഫിസുകൾ, ദീപക് കൊച്ചാറിെൻറ നുപവർ റിന്യൂവബ്ൾ പ്രൈവറ്റ് ലിമിറ്റഡ് എന്നിവിടങ്ങളിൽ സി.ബി.െഎ റെയ്ഡ് ചെയ്തു.
2012ൽ വിഡിയോകോണിന് വായ്പ അനുവദിച്ചതിൽ ക്രമക്കേടും തട്ടിപ്പും ആരോപിച്ചാണ് സി.ബി.െഎ കേസ്. ആരോപണവിധേയർ െഎ.സി.െഎ.സി.െഎ ബാങ്കിനെ കബളിപ്പിച്ച്, ക്രിമിനൽ ഗൂഢാലോചന നടത്തി സ്വകാര്യ കമ്പനികൾക്ക് ക്രമരഹിതമായ വായ്പകൾ നൽകുകയായിരുന്നുവെന്ന് സി.ബി.െഎ വക്താവ് പറഞ്ഞു.
2012ൽ െഎ.സി.െഎ.സി.െഎ ബാങ്കിൽനിന്ന് 3250 കോടി രൂപ വായ്പ ലഭിച്ചതിന് പിന്നാലെ വിഡിയോകോൺ എം.ഡി വേണുഗോപാൽ ധൂത് നുപവർ റിന്യുവബ്ളിൽ കോടികൾ നിക്ഷേപിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.