ന്യൂഡൽഹി: ജനങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന ഉൽപന്നങ്ങൾക്ക് 28 ശതമാനമെന്ന ഉയർന്ന സ്ലാബിലുള്ള ചരക്കു സേവന നികുതി (ജി.എസ്.ടി) ചുമത്തിയത് സംബന്ധിച്ച് കേന്ദ്രം പുനഃപരിശോധനക്കൊരുങ്ങുന്നു. നടപടി അന്യായമാണെന്ന സംസ്ഥാന ധനമന്ത്രിമാരുടെ പരാതിയെ തുടർന്നാണിത്.
ടോയ്ലറ്റ് ഉപകരണങ്ങൾ, സിമൻറ്, നിർമാണ മേഖലയിൽ ഉപയോഗിക്കുന്ന സ്റ്റീൽ തുടങ്ങിയവക്കാണ് നികുതി കുറക്കാൻ സാധ്യത തെളിഞ്ഞത്. ഇൗ ഉൽപന്നങ്ങളെ കുറഞ്ഞ സ്ലാബിലേക്ക് മാറ്റാനാണ് ആലോചന.
ഇത്തരം ഉൽപന്നങ്ങൾക്ക് ഉയർന്ന നികുതി ചുമത്തിയാൽ ബിൽ നൽകാതെ നികുതി വെട്ടിപ്പിന് ഇടയാക്കുമെന്നും ചില സംസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. ഭാവിയിൽ ചില ഉൽപന്നങ്ങൾ കുറഞ്ഞ സ്ലാബിലേക്ക് മാറ്റുമെന്ന് കഴിഞ്ഞദിവസം ധനമന്ത്രി അരുൺ ജെയ്റ്റ്ലി വ്യക്തമാക്കിയിരുന്നു. നിരവധി സംസ്ഥാനങ്ങൾ ഇൗ വിഷയത്തിൽ ഉന്നയിച്ച പരാതികൾ ഗുവാഹതിയിൽ ചേരുന്ന ജി.എസ്.ടി കൗൺസിൽ പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.