ന്യൂഡൽഹി: ജി.എസ്.ടി സെസ് വർധിപ്പിച്ചതോടെ എസ്.യു.വി, ഇടത്തരം, ആഡംബര കാറുകൾക്ക് വിലകൂടും. ജി.എസ്.ടി കൗൺസിൽ സെസ് 15ൽനിന്ന് 25 ശതമാനമാക്കിയതോടെയാണിത്. ജി.എസ്.ടി പ്രകാരം കാറുകളുടെ നികുതി 28 ശതമാനം സ്ലാബിലാണുള്ളത്. വാഹനങ്ങളുടെ കാര്യത്തിൽ ജി.എസ്.ടി വരുന്നതിനുമുമ്പുള്ള നികുതി നിരക്കിനേക്കാൾ കുറവായിരിക്കും കോമ്പൻസേഷൻ സെസ് ഉൾപ്പെടെയുള്ള മൊത്തം നികുതിയെന്ന് ധനമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ അഞ്ചിന് ചേർന്ന ജി.എസ്.ടി കൗൺസിൽ യോഗമാണ് സെസ് 15ൽ നിന്ന് 25 ശതമാനമാക്കാൻ കേന്ദ്ര സർക്കാറിന് ശിപാർശ ചെയ്തത്. ഇങ്ങനെ സെസ് ഇൗടാക്കാൻ ജി.എസ്.ടി ആക്ടിലെ എട്ടാം വകുപ്പിൽ നിയമഭേദഗതി കൊണ്ടുവരേണ്ടിവരും. ഇടത്തരം വാഹനങ്ങൾ, വലിയ കാറുകൾ, സ്പോർട്സ് വാഹനങ്ങൾ, 10ൽ കൂടുതലും 13ൽ താഴെയും യാത്രക്കാർക്കുള്ള വാഹനങ്ങൾ എന്നിവയാണ് ജി.എസ്.ടിയുടെ 8702, 8703 െഹഡിൽ വരുന്നത്. 1500 സി.സി.ക്കു മുകളിലുള്ള ഹൈബ്രിഡ് വാഹനങ്ങൾ, 1500 സി.സി.ക്കു താഴെയുള്ള ഹൈബ്രിഡ് കാറുകൾ എന്നിവയെല്ലാം ഇതേ ഹെഡിലാണ് വരുന്നത്.
ദോശമാവിന് വില കുറയും
ജി.എസ്.ടി പ്രാബല്യത്തിൽ വന്നതോടെ വിലകുറയുന്ന സാധനങ്ങളിൽ ഇഡ്ഡലി-ദോശ മാവും കസ്റ്റാഡ് പൗഡറും ഗ്യാസ്ലൈറ്ററും ഇടംപിടിച്ചു.നികുതി നിശ്ചയിക്കുന്നതിൽ വന്ന ക്രമക്കേടുകൾ ചൂണ്ടിക്കാണിക്കപ്പെട്ടതിനെ തുടർന്ന് ചേർന്ന ജി.എസ്.ടി കൗൺസിലാണ് രണ്ട് ഡസനോളം ഉൽപന്നങ്ങളുടെ വിലയിൽ കുറവുവരുത്തിയതെന്ന് ഒൗദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ബ്രാൻറഡ് അല്ലാതെ ഭക്ഷ്യസാധനങ്ങളെ ജി.എസ്.ടിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, ബ്രാൻറഡ് ആയവക്കും പാക്കറ്റിലുള്ളവക്കും അഞ്ചു ശതമാനം നിരക്കുവർധനയും വരും.ഇൗ മാസം അഞ്ചാം തീയതി നടന്ന യോഗത്തിലാണ് പുതിയ നിരക്കുഘടന തീരുമാനിച്ചത്. എന്നാൽ, ഏതൊക്കെ ഇനങ്ങളാണെന്ന് പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.