ചെന്നൈ: നരേന്ദ്രമോദി സർക്കാർ മുഡീസ് ക്രെഡിറ്റ് റേറ്റിങ്ങിനെ ഉയർത്തികാട്ടുന്നതിനെ വിമർശിച്ച് മുൻ ധനമന്ത്രി പി.ചിദംബരം. നേരത്തെ ക്രെഡിറ്റ് റേറ്റിങ് കണക്കാക്കാൻ മൂഡിസ് ഉപയോഗിക്കുന്ന മാർഗങ്ങൾ അശാസ്ത്രീയമാണെന്ന് കേന്ദ്രസർക്കാർ അഭിപ്രായപ്പെട്ടിരുന്നതായി ചിദംബരം പറഞ്ഞു. ക്രെഡിറ്റ് റേറ്റിങ് നൽകാൻ ഉപയോഗിക്കുന്ന രീതി മാറ്റണമെന്ന് ആവശ്യപ്പെട്ട് മുൻ ധനകാര്യ സെക്രട്ടറി ശശികാന്ത് ദാസ് മൂഡീസിന് കത്തെഴുതിയ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വകാര്യ മേഖലയിലെ സ്ഥിര മൂലധന നിക്ഷേപവും, ക്രെഡിറ്റ് വളർച്ച, തൊഴിൽ മേഖലയിലെ വളർച്ച എന്നിവയാണ് സാമ്പത്തിക വളർച്ചയുടെ ശരിയായ സൂചകങ്ങൾ. മോദി സർക്കാറിന് കീഴിൽ ഇൗ മൂന്ന് സൂചകങ്ങളുെട സ്ഥിതിയും അപകടത്തിലാണെന്നും ചിദംബരം പറഞ്ഞു. വെള്ളിയാഴ്ച ക്രെഡിറ്റ് റേറ്റിങ് എജൻസിയായ മൂഡീസ് ഇന്ത്യയുടെ റേറ്റിങ് ഉയർത്തിയിരുന്നു. ഇതിന് മുമ്പ് 2004ലായിരുന്നു മൂഡീസ് ഇന്ത്യയുടെ റേറ്റിങ് ഉയർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.