ന്യൂഡൽഹി: വളർച്ചാ നിരക്ക് കണക്കാക്കുന്ന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി യു.പിഎ കാലെത്ത നിരക്ക് വെട്ടിക്കുറച്ച നിതി ആയോഗിെൻറ നടപടിയെ നിശിതമായി വിമർശിച്ച് േകാൺഗ്രസിെൻറ മുതിർന്ന നേതാവ് പി. ചിദംബരം. ട്വിറ്ററിലൂടെയാണ് ചിദംബരം നിതി ആയോഗിെന വിമർശിച്ചത്.
യു.പി.എ കാലെത്ത ആഭ്യന്തര ഉത്പാദന വളർച്ചാ നിരക്ക് പുനർനിർണയിച്ച നിതി ആയോഗിെൻറ നടപടി തമാശയാണ്. അത് ഒരു മോശം തമാശയാണ്. യഥാർഥത്തിൽ അത് മോശം തമാശയേക്കാൾ തരംതാണതാണ്. നിശിത വിമർശനത്തിനു പാത്രമാകേണ്ട പ്രവർത്തിയാണ് നിതി ആയോഗ് ചെയ്തത്. ഒരു ഗുണവുമില്ലാത്ത നിതി ആയോഗ് പിരിച്ചു വിടാൻ സമയമായി -ചിദംബരം വ്യക്തമാക്കി.
മാധ്യമങ്ങളുടെ ചോദ്യങ്ങൾ ഉത്തരങ്ങൾ അർഹിക്കാത്തവയാെണന്ന് മാധ്യമപ്രവർത്തകരോട് പറയുന്നതിന് പകരം വിവരങ്ങൾ വെച്ച് സംവാദത്തിന് നിതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ തയാറാകുമോ എന്നും ചിദംബരം ചോദിച്ചു.
കഴിഞ്ഞ 15 വർഷത്തെ രാജ്യത്തിെൻറ വളർച്ചയെ ഇല്ലാതാക്കാനുള്ള മോദി സർക്കാറിെൻറ പരാജയപ്പെട്ട ശ്രമമാണ് വളർച്ച നിരക്ക് വെട്ടിക്കുറച്ച നടപടിയെന്ന് കോൺഗ്രസിെൻറ മുഖ്യ വക്താവ് രൺദീപ് സുർജെവാല പറഞ്ഞു. രണ്ടും രണ്ടും കൂട്ടിയാൽ എട്ട് എന്ന് ജനങ്ങളെ വിശ്വസിപ്പിക്കാനുള്ള ശ്രമത്തിലാണ് മോദി സർക്കാറിെൻറ പാവയായ നിതി ആയോഗ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.