മുംബൈ: ഇന്ത്യൻ ഒാഹരി വിപണിയിൽ ചരിത്ര നേട്ടം. ദേശീയ സൂചിക നിഫ്റ്റിയാണ് പുതിയ റെക്കോർഡിലെത്തിയത്. നിഫ്റ്റി 52.70 പോയിൻറ് ഉയർന്ന് 10,493ൽ വ്യാപാരം അവസാനിപ്പിച്ചു. വെള്ളിയാഴ്ച വ്യാപാരത്തിനിടെ നിഫ്റ്റി 10,500 പോയിൻറിൽ എത്തുകയായിരുന്നു. ബോംബെ സൂചിക സെൻസെക്സ് 184.02 പോയിൻറ് ഉയർന്ന് 33,940ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
അമേരിക്കയുടെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച മികച്ച റിപ്പോർട്ട്, യു.എസിലെ നികുതി പരിഷ്കാരം എന്നിവ ആഗോളവിപണികളെ സ്വാധീനിച്ചിരുന്നു. ഇതിെൻറ പ്രതിഫലനം ഇന്ത്യൻ വിപണിയിലും ഏഷ്യൻ വിപണിയിലും ഉണ്ടായി. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വിജയവും വിപണിക്ക് നിർണായകമായി.
ഒ.എൻ.ജി.സി, ടി.സി.എസ്, ബജാജ് ഫിനാൻസ്, ഹിൻഡാൽകോ, ഇൻഫോസിസ് എന്നീ ഒാഹരികളെല്ലാം നേട്ടം രേഖപ്പെടുത്തി. ഇവയുടെ വില 1.7 മുതൽ 2.9 ശതമാനം വരെ ഉയർന്നു. അമേരിക്കയിൽ പുറംജോലി കരാറുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അസെഞ്ച്വർ എന്ന കമ്പനിക്ക് ഭാവിയിൽ നേട്ടമുണ്ടാകുമെന്ന പ്രവചനവും െഎ.ടി ഒാഹരികളുടെ വില ഉയരുന്നതിന് കാരണമായി. കോൾ ഇന്ത്യ, ടാറ്റ സ്റ്റീൽ, അൾട്രാടെക് എന്നിവയാണ് നഷ്ടം രേഖപ്പെടുത്തിയ പ്രധാന ഒാഹരികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.