തൃശൂർ: മ്യൂച്വൽ ഫണ്ട്, ഇൻഷുറൻസ് എന്നിവ വിൽക്കുന്നതിന് പൊതുമേഖല ബാങ്ക് ജീവനക്കാർ ക്ക് കമീഷൻ നൽകുന്നത് കേന്ദ്ര സർക്കാർ തടഞ്ഞു. ഇതുസംബന്ധിച്ച് എസ്.ബി.ഐ ചെയർമാനും മറ ്റ് പൊതുമേഖല ബാങ്കുകളുടെ എം.ഡി, ചീഫ് എക്സിക്യൂട്ടിവ് എന്നിവർക്ക് കേന്ദ്ര ധനകാര്യ സേവ ന വിഭാഗം കത്തയച്ചു.
കേന്ദ്ര വിജിലൻസ് കമീഷെൻറ നിർദേശപ്രകാരമാണ് നടപടി. കമീഷൻ വിഷയത്തിൽ നേരത്തെതന്നെ കേന്ദ്ര സർക്കാറും റിസർവ് ബാങ്കും ഇത്തരമൊരു നിർദേശം മുന്നോട്ടുവെച്ചിരുന്നെങ്കിലും രേഖാമൂലം വരുന്നത് ഇപ്പോഴാണ്. ബാങ്ക് ജീവനക്കാർ നിശ്ചിത വേതനം ലഭിക്കുന്നവരാണെന്നും അതിന് പുറമെ കമീഷൻ നൽകേണ്ടതില്ലെന്നുമാണ് കേന്ദ്രം ബാങ്കുകളെ ഓർമിപ്പിക്കുന്നത്.
ഇപ്പോൾ കമീഷന് മാറ്റിവെക്കുന്ന തുക ബാങ്കിെൻറ വരുമാനമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.‘ക്രോസ് സെല്ലിങ്’ എന്ന് വിളിക്കുന്ന ഈ ഇടപാടിൽ നിശ്ചിത ലക്ഷ്യം കൈവരിക്കുന്നവർക്ക് കമീഷന് പുറമെ വിദേശയാത്ര അടക്കമുള്ള ഉപഹാരങ്ങളും നൽകാറുണ്ട്. ജീവനക്കാരാണ് ഇവ വിൽക്കുന്നതെങ്കിലും പലപ്പോഴും ഓഫിസർ പദവിയിൽ ഉള്ളവർക്കാണ് കമീഷനും മറ്റും ലഭിക്കുക. കമീഷൻ നേടാനുള്ള താൽപര്യം ബാങ്ക് ഓഫിസർമാരിലും ജീവനക്കാരിലും ക്രോസ് സെല്ലിങ് ഉത്സാഹം വർധിപ്പിക്കുന്നുണ്ടെന്നും വിൽപനക്ക് വഴിവിട്ട മാർഗങ്ങൾ തേടുന്നതായി വ്യാപക പരാതിയുണ്ടെന്നും വിജിലൻസ് കമീഷൻ കേന്ദ്രത്തെ അറിയിച്ചിരുന്നു.
ഉന്നതപദവിയിലുള്ളവർ ക്രോസ് സെല്ലിങ്ങിന് നിർബന്ധിക്കുന്നുമെന്ന് ജീവനക്കാരുടെ സംഘടനകൾ ആക്ഷേപം ഉന്നയിക്കുന്നുണ്ട്. എസ്.ബി.ഐയിൽ ഈ പ്രവണത കൂടുതലാണ്. കഴിഞ്ഞ വർഷം ക്രോസ് സെല്ലിങ്ങിലൂടെ എസ്.ബി.ഐ 1,631 കോടിയാണ് വരുമാനം നേടിയത്. ഇതിലൊരു പങ്ക് ഉന്നത ഉദ്യോഗസ്ഥർക്ക് കമീഷനും മറ്റ് ഉപഹാരങ്ങളായും കിട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.