ന്യൂഡൽഹി: കേന്ദ്ര സർക്കാറിൻെറ 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപനത്തിൻെറ അവസാന ദിനത്തിൽ ധനമന്ത്രി നിർമല സീതാരാമൻ ഊന്നൽ നൽകിയത് ഏഴ് മേഖലകളിൽ. ദേശീയ തൊഴിലുറപ്പ്, ആരോഗ്യം-വിദ്യാഭ്യാസം, കോവിഡ് കാലത്തെ വാണിജ്യം, കമ്പനീസ് ആക്ടിലെ പരിഷ്കാരങ്ങൾ, വ്യവസായ സൗഹൃദ അന്തരീക്ഷം, പൊതുമേഖല കമ്പനികളും നയങ്ങളും, സംസ്ഥാനങ്ങളും വിഭവങ്ങളും എന്നിവയുമായി ബന്ധപ്പെട്ട മേഖലകൾക്കാണ് ഊന്നൽ നൽകിയത്.
ദേശീയ തൊഴിലുറപ്പ് പദ്ധതി
- ദേശീയ തൊഴിലുറപ്പ് പദ്ധതിക്കായി 69,000 കോടിയാണ് ബജറ്റിൽ വകയിരുത്തിയത്. അധികമായി 40,000 കോടി രൂപ കൂടി നൽകുമെന്ന് ധനമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസം-ആരോഗ്യം
- എല്ലാ ജില്ലകളിലും ആശുപത്രികളിൽ പകർച്ചവ്യാധി ബ്ലോക്കുകൾ
- ബ്ലോക്കുകളിൽ പൊതുമേഖലയിൽ ലാബുകൾ നിർമിക്കും
- സംസ്ഥാനങ്ങള്‍ / കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിനായി ദിക്ഷ- എല്ലാ ഗ്രേഡുകള്‍ക്കുമായി ഇ-ഉള്ളടക്കവും ക്യുആര്‍ കോഡ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളതുമായ പാഠപുസ്തകങ്ങളും (ഒരു രാഷ്ട്രം, ഒരു ഡിജിറ്റല്‍ പ്ലാറ്റ്ഫോം)
- 1 മുതല്‍ 12 വരെ ക്ലാസ്സുകള്‍ക്ക് പ്രത്യേക ടിവി ചാനലുകള്‍ (ഒരു ക്ലാസ്, ഒരു ചാനല്‍)
- റേഡിയോ, കമ്മ്യൂണിറ്റി റേഡിയോ, പോഡ്കാസ്റ്റുകള്‍ എന്നിവയുടെ വിപുലമായ ഉപയോഗം
- കാഴ്ച- ശ്രവണ വൈകല്യമുള്ളവര്‍ക്ക് പ്രത്യേക ഓണ്‍ലൈന്‍ സംവിധാനം.
- മികച്ച 100 സര്‍വ്വകലാശാലകള്‍ക്ക് 2020 മെയ് 30 നകം സ്വന്തമായി ഓണ്‍ലൈന്‍ കോഴ്സുകള്‍ ആരംഭിക്കാന്‍ അനുവാദം.
- മനോദര്‍പ്പണ്‍ - മാനസികാരോഗ്യത്തിനും ക്ഷേമത്തിനുമായി വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, കുടുംബങ്ങള്‍ എന്നിവര്‍ക്കായുള്ള സംരംഭം ഉടന്‍.
- സ്‌കൂള്‍, ബാല്യകാലഘട്ടത്തിലുള്ളവര്‍, അധ്യാപകര്‍ എന്നിവയ്ക്കായി പുതിയ ദേശീയ പാഠ്യപദ്ധതി: ആഗോളതലത്തില്‍ത്തന്നെ 21-ാം നൂറ്റാണ്ടില്‍ വേണ്ടുന്ന നൈപുണ്യശേഷികളുമായി സംയോജിപ്പിച്ചുള്ള പദ്ധതിയാകും ഇത്.
- ദേശീയ അടിസ്ഥാന സാക്ഷരത, ന്യൂമറസി മിഷന്‍ 2020 ഡിസംബറില്‍ ആരംഭിക്കും. അഞ്ചാം തരത്തിലെ ഓരോ കുട്ടിയും 2025 ഓടെ മികച്ച പഠന നിലവാരം കൈവരിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായാണിത്.
വാണിജ്യം
- ഒരു കോടി വരെയുള്ള വായ്പ തിരിച്ചടവ് മുടങ്ങിയാൽ നിയമനടപടികളുണ്ടാവില്ല
- ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്കായി വായ്പകൾ തിരിച്ചടവ് സംബന്ധിച്ച നിയമമുണ്ടാക്കും
- അടുത്ത ഒരു വർഷത്തിൽ പാപ്പരത്ത നടപടികളുണ്ടാവില്ല
- കോവിഡ് മൂലം മരിച്ച ചെറുകിട-ഇടത്തരം വ്യവസായികൾക്ക് വായ്പ ബാധ്യതയുണ്ടാവില്ല
കമ്പനീസ് ആക്
- സാങ്കേതികമായ പിഴവുകൾ കുറ്റകരമല്ലാതാക്കും. ഇതിനായി കമ്പനീസ് ആക്ട് ഭേദഗതി ചെയ്യും
- ചില പിഴവുകൾ ക്രിമിനൽ കുറ്റമല്ലാതാക്കി മാറ്റും
- ഇതോടെ കോടതികളിലും കമ്പനി നിയമ ട്രിബ്യൂണലുകളുടെയും എണ്ണം കുറക്കും
വ്യവസായ സൗഹൃദ അന്തരീക്ഷം
- ഇന്ത്യയിലെ കോർപ്പേറ്റ് കമ്പനികൾക്ക് വിദേശ ഓഹരി വിപണികളിൽ ലിസ്റ്റ് ചെയ്യാനുള്ള അവസരം നൽകും
- എൻ.എസ്.ഡി ഡിബഞ്ചേഴ്സ് പുറത്തിറക്കിയ കമ്പനികളെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തതായി കണക്കാക്കില്ല.
പൊതുമേഖല വ്യവസായങ്ങൾക്കായി പുതിയ നയം
- പൊതുമേഖല വ്യവസായങ്ങൾക്കായി പുതിയ നയം കൊണ്ടു വരും
- എല്ലാ മേഖലയിലും സ്വകാര്യവൽക്കരണം പ്രോൽസാഹിപ്പിക്കും
- പൊതുമേഖല കമ്പനികളുടെ സാന്നിധ്യം വേണ്ട സെക്ടറുകൾ പ്രസിദ്ധപ്പെടുത്തും
- ഇത്തരം മേഖലകളിൽ ഒരു കമ്പനി ഒഴികെ മറ്റ് കമ്പനികളെല്ലാം സ്വകാര്യവൽക്കരിക്കും
സംസ്ഥാനങ്ങളുടെ വിഭവ ശേഖരണം
- സംസ്ഥാനങ്ങളുടെ കടമെടുക്കൽ പരിധി മൂന്ന് ശതമാനത്തിൽ നിന്ന് അഞ്ചാക്കി ഉയർത്തി
- ഇത് മൂലം സംസ്ഥാനങ്ങൾക്ക് 4.28 ലക്ഷം കോടി അധികമായി ലഭിക്കും
- സംസ്ഥാനങ്ങൾക്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.