ന്യൂഡൽഹി: രാജ്യത്തെ ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങളിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു. ധനപ്രതിസന്ധി, തട്ട ിപ്പുകൾ തുടങ്ങി നിരവധി പ്രശ്നങ്ങളാണ് മേഖലയിൽ നില നിൽക്കുന്നത്. പൊതുമേഖല സ്ഥാപനങ്ങൾക്ക് സമാനമായി കിട്ടാ കടവും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിസന്ധിക്കുള്ള കാരണമാണ്. ധനകാര്യസ്ഥാപനങ്ങൾ പ്രതിസന്ധിയിലാവു േമ്പാൾ ഇത്തരം കമ്പനികളിൽ നിക്ഷേപം നടത്തിയവരും ആശങ്കയിലാണ്.
ബാങ്കിങ് ഇതര ധനകാര്യസ്ഥാപനമായ ഡി.എച്ച്.എഫ്.എല്ലിൻെറ ഓഹരി വിലയിൽ 83 ശതമാനത്തിൻെറ കുറവാണ് 2019ൽ രേഖപ്പെടുത്തിയത്. ഇന്ത്യബുൾസ് ഹൗസിങ് ഫിനാൻസിൻെറ ഓഹരി വിലയും 40 ശതമാനം കുറഞ്ഞു. ഓഹരി വിപണിക്കൊപ്പം മ്യൂച്ചൽ ഫണ്ടുകളെയും പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. പല മ്യൂച്ചൽ ഫണ്ടുകളും ഇത്തരം സ്ഥാപനങ്ങളിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും പ്രതിസന്ധി രൂക്ഷമായാൽ ഫണ്ട് മാനേജർമാർക്ക് മാറി ചിന്തിക്കേണ്ട സാഹചര്യം ഉണ്ടാകും.
നിലവിലെ സാഹചര്യത്തിൽ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളിലെ ഓഹരികളിൽ ഇനി നിക്ഷേപം നടത്തരുതെന്നാണ് വിപണി വിദഗ്ധർ നൽകുന്ന ഉപദേശം. ഇത്തരം സ്ഥാപനങ്ങളിൽ നിക്ഷേപിച്ച പണം പിവലിക്കണമെന്നും ഉപദേശമുണ്ട്. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ പല സ്വകാര്യബാങ്കുകളും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നുണ്ട്. ഈയൊരു സാഹചര്യത്തിൽ സ്വകാര്യ ബാങ്കുകളേയും നിക്ഷേപത്തിന് പരിഗണിക്കാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.